ചി​ത്താ​രി മ​ല്ലി​കാ​ര്‍​ജു​ന ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് വി​ഗ്ര​ഹ​വും പ​ണ​വും ക​വ​ര്‍​ന്നു
Wednesday, July 15, 2020 12:26 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ചി​ത്താ​രി നാ​യി​ക്ക​ര​വ​ള​പ്പ് മ​ല്ലി​കാ​ര്‍​ജു​ന ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​വും 5,000 രൂ​പ​യും ക​വ​ര്‍​ന്നു. 40 വ​ര്‍​ഷം മു​മ്പ് പ്ര​തി​ഷ്ഠി​ച്ച എ​ട്ടു​കി​ലോ തൂ​ക്കം​വ​രു​ന്ന വി​ഗ്ര​ഹ​മാ​ണ് മോ​ഷ​ണം പോ​യ​ത്.
തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ന്‍റെ പൂ​ട്ടു പൊ​ളി​ച്ചാ​ണ് ക​ള്ള​ന്‍ ഉ​ള്ളി​ല്‍ ക​യ​റി​യ​ത്. ഓ​ഫീ​സി​ലെ ഷെ​ല്‍​ഫി​ല്‍ സൂ​ക്ഷി​ച്ച പ​ണ​വും ക​വ​ര്‍​ന്നു. ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കാ​സ​ര്‍​ഗോ​ഡ് നി​ന്ന് ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു.