വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യു​ള്ള മീ​ൻ​വി​ൽ​പ്പ​ന ത​ട​ഞ്ഞു
Thursday, July 16, 2020 1:01 AM IST
തൃ​ക്ക​രി​പ്പൂ​ർ: മാ​ർ​ക്ക​റ്റു​ക​ളി​ൽ മ​ത്‌​സ്യ വി​പ​ണ​നം ത​ട​സ​പ്പെ​ട്ട​തോ​ടെ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചു മ​ത്സ്യ വി​ത​ര​ണം പാ​ത​യോ​ര​ങ്ങ​ളി​ൽ.
കൊ​യോ​ങ്ക​ര​യി​ൽ പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ട് മ​ത്സ്യ മൊ​ത്ത​വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ന് ര​ണ്ടു​വാ​ഹ​ന​ങ്ങ​ൾ ച​ന്തേ​ര പോ​ലീ​സ് പി​ടി​കൂ​ടി പി​ഴ​യ​ട​പ്പി​ച്ചു.
കോ​ഴി​ക്കോ​ട് ചോ​മ്പാ​ല​യി​ൽ നി​ന്ന് മ​ത്സ്യ​ലോ​റി​യു​മാ​യെ​ത്തി​യ കെ. ​രാ​ജീ​വ​ൻ, ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് കു​പ്പ​ത്തെ എം. ​അ​ന​സ് എ​ന്നി​വ​ർ​ക്കാ​ണ് ച​ന്തേ​ര പോ​ലീ​സ് എ​പ്പി​ഡ​മി​ക് ഡി​സീ​സ് ആ​ക്ട് പ്ര​കാ​രം പി​ഴ​യി​ട്ട​ത്.
ച​ന്തേ​ര അ​ഡീ​ഷ​ണ​ൽ എ​സ്ഐ എ​ൻ. സു​വ​ർ​ണ​ൻ, എ​എ​സ്ഐ വി.​എം. മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.