കോ​​വി​​ഡ് സ​​പ്പോ​​ർ​​ട്ട് ടാ​​സ്ക്ക് ഫോ​​ഴ്സു​​മാ​​യി കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത
Sunday, August 2, 2020 12:40 AM IST
കോ​​ട്ട​​യം: കോ​​വി​​ഡ് പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കു​​ക​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​വി​​ഡ് സ​​പ്പോ​​ർ​​ട്ട് ടാ​​സ്ക്ക് ഫോ​​ഴ്സ് രൂ​​പീ​​ക​​രി​​ക്കു​​ന്നു. പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഏ​​കോ​​പി​​പ്പി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം കോ​​വി​​ഡ് ബാ​​ധി​​ച്ച് മ​​രി​​ക്കു​​ന്ന​​വ​​രു​​ടെ മൃ​​ത​​സം​​സ്ക്കാ​​ര ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കും സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ സേ​​വ​​ന​​ങ്ങ​​ൾ ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​തി​​നാ​​ണ് ടാ​​സ്ക്ക് ഫോ​​ഴ്സ്. കോ​​ട്ട​​യം സോ​​ഷ്യ​​ൽ സ​​ർ​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ​​യും, ക്നാ​​നാ​​യ കാ​​ത്ത​​ലി​​ക് യൂ​​ത്ത് ലീ​​ഗി​​ന്‍റെ​​യും സം​​യു​​ക്ത നേ​​തൃ​​ത്വ​​ത്തി​​ൽ യു​​വ​​ജ​​ന സം​​ഘ​​ട​​ന​​യി​​ലെ വോ​​ള​​ണ്ടി​​യേ​​ഴ്സി​​ന് കേ​​ന്ദ്ര​​ത​​ല​​ത്തി​​ൽ പ​​രി​​ശീ​​ല​​നം ന​​ൽ​​കി അ​​തി​​രൂ​​പ​​ത​​യി​​ലെ ഫൊ​​റോ​​നാ​​ക​​ളു​​ടെ​​യും ഇ​​ട​​വ​​ക​​ക​​ളു​​ടെ​​യും പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ​​യാ​​ണ് ടാ​​സ്ക്ക് ഫോ​​ഴ്സ് രൂ​​പീ​​ക​​രി​​ക്കു​​ന്ന​​ത്.
തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ച​​ട​​ങ്ങി​​ൽ ടാ​​സ്ക്ക് ഫോ​​ഴ്സി​​ന്‍റെ കേ​​ന്ദ്ര​​ത​​ല ഉ​​ദ്ഘാ​​ട​​നം തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു. ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ജി ത​​ട​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കേ​​ര​​ള സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് ഫോ​​റം എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​ജേ​​ക്ക​​ബ് മാ​​വു​​ങ്ക​​ൽ, കെ​എ​​സ്എ​​സ്എ​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​സു​​നി​​ൽ പെ​​രു​​മാ​​നൂ​​ർ, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​മാ​​ത്യൂ​​സ് വ​​ലി​​യ​​പു​​ത്ത​​ൻ​​പു​​ര​​യി​​ൽ, കെ​​സി​​വൈ​​എ​​ൽ ചാ​​പ്ല​​യി​​ൻ ഫാ. ​​ചാ​​ക്കോ വ​​ണ്ട​​ൻ​​കു​​ഴി​​യി​​ൽ, കെ​​സി​​വൈ​​എ​​ൽ അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ലി​​ബി​​ൻ ജോ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ട്രെ​​യി​​നിം​​ഗിന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ക​​മ്മ്യൂ​​ണി​​റ്റി മെ​​ഡി​​സി​​ൻ വി​​ഭാ​​ഗം അ​​സോ​​സി​​യേ​​റ്റ് പ്ര​​ഫ​​സ​​ർ ഡോ. ​​അ​​നു​​പാ ലൂ​​ക്കാ​​സ്, ജൂ​​നി​​യ​​ർ റെ​​സി​​ഡ​​ന്‍റ് ഡോ. ​​റെ​​ജീ​​നാ കെ.​​ആ​​ർ. എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.