ചെ​മ്മ​നാ​ട്ട് ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്; ഇ​ട​പാ​ടു​കാ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍
Sunday, August 2, 2020 12:42 AM IST
കാ​സ​ര്‍​ഗോ​ഡ്: ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ബാ​ങ്കി​ലെ നാ​ല് ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ട​പാ​ടു​കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി. ബാ​ങ്ക് ശാ​ഖ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.
കെ​ട്ടി​ട​ത്തി​ന​ക​വും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കി​യ​തി​നു​ശേ​ഷം മാ​ത്രം വീ​ണ്ടും തു​റ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. ജൂ​ലൈ 25നു​ശേ​ഷം ഈ ​ബാ​ങ്കി​ലെ​ത്തി ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ​വ​രു​ടെ പ​ട്ടി​ക ബാ​ങ്കി​ലെ ര​ജി​സ്റ്റ​റി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ​ല്ലാ​വ​രും വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന​ടി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.