കോ​വി​ഡ് ഭീ​തി മൂ​ലം മാ​ന​സി​ക സം​ഘ​ര്‍​ഷ​ത്തി​ലാ​യി​രു​ന്നയാ​ള്‍ കു​ള​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Tuesday, August 4, 2020 9:50 PM IST
ബ​ന്ത​ടു​ക്ക: കോ​വി​ഡ് ഭീ​തി​മൂ​ലം മാ​ന​സി​ക​സം​ഘ​ര്‍​ഷ​ത്തി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​നെ കു​ള​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബ​ന്ത​ടു​ക്ക മാ​ണി​മൂ​ല ത​ല​പ്പ​ള്ള​ത്തെ സു​ബ്ര​ഹ്മ​ണ്യ​ഭ​ട്ട്(50) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന സു​ബ്ര​ഹ്മ​ണ്യ​ഭ​ട്ടി​നെ രാ​വി​ലെ കി​ട​പ്പു​മു​റി​യി​ല്‍ കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കോ​വി​ഡ് ബാ​ധി​ക്കു​മെ​ന്ന ഭ​യം കാ​ര​ണം ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്നു​വെ​ന്നെ​ഴു​തി​യ കു​റി​പ്പ് കി​ട​പ്പു​മു​റി​യി​ല്‍ നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ​രേ​ത​നാ​യ നാ​രാ​യ​ണ​ഭ​ട്ടി​ന്റെ​യും ജി. ​ജ​യ​ല​ക്ഷ്മി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: കാ​ര്‍​ത്യാ​യ​നി. മാ​ണി​മൂ​ല സ്‌​കൂ​ളി​ലെ മൂ​ന്നാം​ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി വി​ഷ്ണു ഏ​ക മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഗോ​പാ​ല​കൃ​ഷ്ണ​ഭ​ട്ട്, ശ്യാം​ഭ​ട്ട്, ശാ​ര​ദ, പ​രേ​ത​നാ​യ ശ​ങ്ക​ര​നാ​രാ​യ​ണ​ഭ​ട്ട്, ഗ​ണേ​ഷ് പ്ര​സാ​ദ്, ശ​ങ്ക​രി. ബേ​ഡ​കം പൊ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.