രോ​ഗ​കേ​ന്ദ്ര​മാ​യി കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ
Thursday, August 6, 2020 12:55 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 128 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു.
ഉ​റ​വി​ട​മ​റി​യാ​ത്ത 11 പേ​രു​ള്‍​പ്പെ​ടെ 119 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​ഞ്ചു​പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും നാ​ലു​പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​താ​ണ്. ഇ​ന്ന​ലെ ഏ​റ്റ​വും വ​ലി​യ രോ​ഗ​കേ​ന്ദ്ര​മാ​യി മാ​റി​യ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ല്‍ മാ​ത്രം 53 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ (49), പ​ള്ളി​ക്ക​ര (19), കു​മ്പ​ള(15), മീ​ഞ്ച (എ​ട്ട്), നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ (ഏ​ഴ്), മ​ധൂ​ര്‍ (അ​ഞ്ച്), മം​ഗ​ല്‍​പ്പാ​ടി(​നാ​ല്), ബ​ദി​യ​ടു​ക്ക( മൂ​ന്ന്), കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, തൃ​ക്ക​രി​പ്പൂ​ര്‍, മ​ടി​ക്കൈ, കും​ബ​ഡാ​ജെ, ചെ​ങ്ക​ള, ഉ​ദു​മ, വെ​സ്റ്റ് എ​ളേ​രി, അ​ജാ​നൂ​ര്‍, ബേ​ഡ​ഡു​ക്ക (ഓ​രോ​രു​ത്ത​ര്‍ വീ​തം) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സ​മ്പ​ര്‍​ക്ക രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം. ഇ​തി​ല്‍ 11 മാ​സ​വും ര​ണ്ടും മൂ​ന്നും നാ​ലും വ​യ​സു​ള്ള അ​ഞ്ച് കു​ഞ്ഞു​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്നു.
യു​എ​ഇ​യി​ല്‍ നി​ന്നെ​ത്തി​യ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടു​പേ​ര്‍​ക്കും മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍, അ​ജാ​നൂ​ര്‍, പ​ള്ളി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​രോ​രു​ത്ത​ര്‍​ക്കു​മാ​ണ് വി​ദേ​ശ​ത്തു നി​ന്നെ​ത്തി രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.
ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നെ​ത്തി​യ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടു​പേ​ര്‍​ക്കും മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നെ​ത്തി​യ പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 14 കാ​ര​നും 16 കാ​രി​ക്കു​മാ​ണ് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 113 പേ​ര്‍​ക്ക് ഇ​ന്ന​ലെ രോ​ഗ​മു​ക്തി ല​ഭി​ച്ചു. ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്:
ചെ​ങ്ക​ള-30, മം​ഗ​ല്‍​പ്പാ​ടി-​അ​ഞ്ച്, മീ​ഞ്ച-​ഒ​ന്ന്, മ​ഞ്ചേ​ശ്വ​രം-​ഒ​ന്ന്, കാ​സ​ര്‍​ഗോ​ഡ് -എ​ട്ട്, കി​നാ​നൂ​ര്‍ ക​രി​ന്ത​ളം-​ഒ​ന്ന്, കാ​റ​ഡു​ക്ക-​അ​ഞ്ച്, ബ​ദി​യ​ഡു​ക്ക- ഒ​മ്പ​ത്, ചെ​മ്മ​നാ​ട്-14, പു​ല്ലൂ​ര്‍-​പെ​രി​യ- നാ​ല്, അ​ജാ​നൂ​ര്‍-​ര​ണ്ട്, നീ​ലേ​ശ്വ​രം-​ഒ​ന്ന്, കും​ബ​ഡാ​ജെ-​ര​ണ്ട്, ബെ​ള്ളൂ​ര്‍- അ​ഞ്ച്, പ​ള്ളി​ക്ക​ര- 10, തൃ​ക്ക​രി​പ്പൂ​ര്‍-​അ​ഞ്ച്, കു​മ്പ​ള-​ര​ണ്ട്. ക​ള്ളാ​ര്‍-​ഒ​ന്ന്, ചെ​റു​വ​ത്തൂ​ര്‍-​ര​ണ്ട്, പൈ​വ​ളി​ഗെ-​ഒ​ന്ന്, പ​ട​ന്ന-​നാ​ല്.
വീ​ടു​ക​ളി​ല്‍ 2,946 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1,216 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4,162 പേ​രാ​ണ്.
ഇ​ന്ന​ലെ പു​തി​യ​താ​യി 296 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 978 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 795 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.