ഫാ​ര്‍​മ​സി​സ്റ്റി​ന് കോ​വി​ഡ്; പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം അ​ട​ച്ചി​ട്ടു
Friday, August 7, 2020 12:59 AM IST
കാ​സ​ര്‍​ഗോ​ഡ്: ഫാ​ര്‍​മ​സി​സ്റ്റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കി​ന്നിം​ഗാ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ഒ​രാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചി​ട്ടു. കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ ഫാ​ര്‍​മ​സി​സ്റ്റി​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും പ്ര​ക​ട​മാ​യി​ട്ടി​ല്ല. ഈ ​ആ​ശു​പ​ത്രി​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന ന​ട​ന്ന​പ്പോ​ള്‍ ഫാ​ര്‍​മ​സി​സ്റ്റി​ന്‍റെ​യും സാ​മ്പി​ള്‍ ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു. ഫ​ലം വ​ന്ന​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് രോ​ഗ​ബാ​ധ ഉ​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണ് ആ​ശു​പ​ത്രി അ​ട​ച്ചി​ടാ​നും മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രു​ടെ​യും ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്താ​നും തീ​രു​മാ​നി​ച്ച​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ പൊ​തു​ജ​ന​ങ്ങ​ളോ​ടും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.