ക​ട​പ്പു​റ​ത്ത് കോ​വി​ഡി​ന് കാ​ര​ണം മ​ദ്യ​വി​ൽ​പ്പ​ന?
Friday, August 7, 2020 12:59 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ്‌ ന​ഗ​ര​സ​ഭ​യി​ലെ നാ​ലു തീ​ര​ദേ​ശ വാ​ർ​ഡു​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് കാ​ര​ണം അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന​യെ​ന്ന് സൂ​ച​ന.
മം​ഗ​ളൂരു​വി​ൽ നി​ന്നെ​ത്തു​ന്ന ര​ണ്ടു ബ്രാ​ൻ​ഡു​ക​ളി​ൽ​പ്പെ​ട്ട മ​ദ്യം ഇ​വി​ടെ വ്യാ​പ​ക​മാ​യി വി​ൽ​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മ​ദ്യ​ലോ​ഡു​ക​ളി​ൽ നി​ന്നാ​വാം വൈ​റ​സ് വ്യാ​പ​ന​മു​ണ്ടാ​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. മാ​ത്ര​മ​ല്ല ഇ​വി​ടെ ക​ട​പ്പു​റ​ത്തി​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന വീ​ടു​ക​ളി​ൽ പ​ല​തി​നും ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ ഇ​വി​ടെ നാ​ല് ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ച്ചി​രു​ന്നു.​എ​ന്നാ​ൽ ഇ​തി​പ്പോ​ൾ മ​ദ്യ​പാ​നി​ക​ളു​ടെ​യും ചീ​ട്ടു​ക​ളി​ക്കാ​രു​ടെ​യും താ​വ​ള​മാ​ണ്.