കാ​രു​ണ്യ-​സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി വ്യാ​പാ​രി ദി​നാ​ച​ര​ണം
Monday, August 10, 2020 12:53 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വ്യാ​പാ​രി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളി​ക്കു​ണ്ട് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ പ്ര​സി​ഡ​ന്‍റ് ജി​മ്മി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ലോ​ത്ത് ക​സ​ബ ഗ​വ. സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ന​ൽ​കി.
വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​ഇ​ട​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കി. ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, മെ​മ്പ​ർ കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ചെ​റി​യാ​ൻ, എം.​ജെ. ലോ​റ​ൻ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ജി​ല്ല​യി​ലെ ക്വാ​റി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി അ​ട​ച്ചു​പൂ​ട്ട​ണം: ജി​ല്ലാ പ​രി​സ്ഥി​തി​സ​മി​തി

വെ​ള്ള​രി​ക്കു​ണ്ട്: അ​തി​തീ​വ്ര​മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ ഖ​ന​ന പ്ര​വൃ​ത്തി​ക​ളും അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക​ണ​മെ​ന്ന് ജി​ല്ലാ പ​രി​സ്ഥി​തി​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. കി​ന്നിം​ഗാ​ര്‍, മു​ണ്ട​ത്ത​ടം, ചീ​ര്‍​ക്ക​യം ക്വാ​റി​ക​ള്‍ ഇ​പ്പോ​ഴും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ടി.​വി. രാ​ജേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യി. എം. ​ഗോ​പാ​ല​ന്‍, പി. ​കൃ​ഷ്ണ​ന്‍, പ​വി​ത്ര​ന്‍ തോ​യ​മ്മ​ല്‍, ജ​യ​ന്‍ നീ​ലേ​ശ്വ​രം, പി.​വി. സു​ധീ​ര്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്രം​സ​ഗി​ച്ചു.