ആ​ക്രി വി​റ്റു​കി​ട്ടി​യ പണംകൊ​ണ്ട് കു​ഞ്ഞ​നു​ജ​ന് സ്മാ​ര്‍​ട്ട് ഫോ​ണ്‍ വാ​ങ്ങിന​ല്‍​കി വി​ദ്യാ​ര്‍​ഥി​ക​ള്‍
Tuesday, August 11, 2020 12:42 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും നി​ന്ന് ആ​ക്രി പെ​റു​ക്കി വി​റ്റു​കി​ട്ടി​യ തു​ക കൊ​ണ്ട് ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക്ക് സ്മാ​ര്‍​ട്ട് ഫോ​ണ്‍ വാ​ങ്ങി ന​ല്‍​കി തോ​മാ​പു​ര​ത്തെ പ്ല​സ് ടു ​ക​ഴി​ഞ്ഞ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​തൃ​ക.
ഫ്ര​ണ്ട്‌​സ് ക്ല​ബ് എ​ന്ന കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യാ​ണ് പ്ല​സ് ടു ​ക​ഴി​ഞ്ഞു ഉ​പ​രി​പ​ഠ​ന​ത്തി​നു പോ​കാ​ന്‍ കാ​ത്തു​നി​ല്‍​ക്കു​ന്ന കു​ട്ടി​ക​ള്‍ പ​ഠ​ന​ത്തി​ന്‍റെ ഇ​ട​വേ​ള​യി​ല്‍ സാ​മൂ​ഹ്യ​സേ​വ​ന​ത്തി​നി​റ​ങ്ങി​യ​ത്. ദി​വ​സ​ങ്ങ​ളു​ടെ പ്ര​യ​ത്‌​ന​ത്തി​നൊ​ടു​വി​ല്‍ ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ വി​റ്റു​കി​ട്ടി​യ തു​ക ഉ​പ​യോ​ഗി​ച്ച വാ​ങ്ങി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ര്‍​ഡ് അം​ഗം ലി​ന്‍​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ന്‍ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക്ക് കൈ​മാ​റി.
ഫ്ര​ണ്ട്‌​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് തോ​മ​സ്, സെ​ക്ര​ട്ട​റി തോ​മ​സ് ബി​ജു, അം​ഗ​ങ്ങ​ളാ​യ സു​ജോ സു​ദീ​പ്, റി​ച്ചു ടോം, ​എ​ബി​ന്‍ ഷാ​ജി, ജി​യോ​ണ്‍​സ് റെ​നി, ഇ.​എ​സ്. സെ​ബി​ന്‍, സെ​ബാ​സ്റ്റി​യ​ന്‍ ആ​ന്‍​സ​ലാം, വി​ല്യം ടോ​മി, സ്വീ​ന്‍ ബി​ജോ, അ​ഗ​സ്റ്റി​ന്‍ ബി​ജു, കെ.​ജെ. ഡി​ല്‍​ജോ, എ​ബി​ന്‍ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ഉ​ദ്യ​മ​ത്തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്.