സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന് മാ​ർ​ച്ച് പാ​സ്റ്റില്ല
Tuesday, August 11, 2020 12:42 AM IST
കാ​സ​ർ​ഗോ​ഡ്: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം 15ന് ​രാ​വി​ലെ ഒ​ന്‍​പ​തി​ന് വി​ദ്യാ​ന​ഗ​ര്‍ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. ഇ​ത്ത​വ​ത്തെ സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡി​ല്‍ പോ​ലീ​സ് മൂ​ന്ന് ട്രൂ​പ്പും എ​ക്‌​സൈ​സ് ഒ​രു ട്രൂ​പ്പും ഉ​ള്‍​പ്പ​ടെ നാ​ലു ട്രൂ​പ്പു​ക​ള്‍ മാ​ത്ര​മാ​ണ് അ​ണി​നി​ര​ക്കു​ക. മാ​ര്‍​ച്ച് പാ​സ്റ്റ് ഉ​ണ്ടാ​വി​ല്ല. ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ര്‍ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. ച​ട​ങ്ങി​ല്‍ മൂ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍, ര​ണ്ട് ന​ഴ്‌​സ്, ര​ണ്ട് പാ​രാ​മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫ്, ര​ണ്ടു ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, മൂ​ന്ന് കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍ എ​ന്നി​വ​ര്‍ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി പ​ങ്കെ​ടു​ക്കും. സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ്, സ്‌​കൗ​ട്സ്‌, ഗൈ​ഡ്‌​സ്, എ​ന്‍​സി​സി ജൂ​നി​യ​ര്‍ ഡി​വി​ഷ​ന്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഇ​ത്ത​വ​ണ പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി​യി​ല്ല. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രേ​ഡി​ല്‍ ദേ​ശ​ഭ​ക്തി ഗാ​നം ആ​ല​പി​ക്കു​ന്ന​തി​നാ​യി പോ​ലും പ​ങ്കെ​ടു​ക്ക​രു​ത്. 65 വ​യ​സി​നു മു​ക​ളി​ലു​ള്ള മു​തി​ര്‍​ന്ന പൗ​ര​ന്മാ​രും പ​ത്തു വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളും പ​രേ​ഡ് വീ​ക്ഷി​ക്കു​ന്ന​തി​നാ​യി പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കി​ല്ല. ആ​ഘോ​ഷ ച​ട​ങ്ങി​ല്‍ മെ​ഡ​ലു​ക​ളോ മ​റ്റു പു​ര​സ്‌​കാ​ര​ങ്ങ​ളോ വി​ത​ര​ണം ചെ​യ്യു​ന്ന​ത​ല്ല.