കാ​സ​ർ​ഗോ​ട്ട് 38 വാ​ര്‍​ഡു​ക​ളി​ല്‍ 27 വാർഡുകളും ​ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ല്‍
Wednesday, August 12, 2020 12:54 AM IST
കാ​സ​ര്‍​ഗോ​ഡ്: നി​ല​വി​ല്‍ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ ആ​കെ​യു​ള്ള 38 വാ​ര്‍​ഡു​ക​ളി​ല്‍ 27 വാ​ര്‍​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ല്‍. ചേ​ര​ങ്കൈ വെ​സ്റ്റ്, ചേ​ര​ങ്കൈ ഈ​സ്റ്റ്, ക​റ​ന്ത​ക്കാ​ട്, നു​ള്ളി​പ്പാ​ടി നോ​ർ​ത്ത്, ചാ​ല, ചാ​ല​ക്കു​ന്ന്, പ​ച്ച​ക്കാ​ട്, ചെ​ന്നി​ക്ക​ര, പു​ലി​ക്കു​ന്ന്, ഹൊ​ന്ന​മൂ​ല, പ​ള്ളി​ക്കാ​ൽ, ത​ള​ങ്ക​ര ബാ​ങ്കോ​ട്, ത​ള​ങ്ക​ര ക​ണ്ട​ത്തി​ൽ, ത​ള​ങ്ക​ര കെ​കെ​പു​റം, താ​ലൂ​ക്ക് ഓ​ഫീ​സ്, ബീ​ര​ന്ത് ബ​യ​ൽ, നെ​ല്ലി​ക്കു​ന്ന്, പ​ള്ളം, ക​ട​പ്പു​റം സൗ​ത്ത്, ക​ട​പ്പു​റം നോ​ർ​ത്ത്, ലൈ​റ്റ് ഹൗ​സ് വാ​ർ​ഡു​ക​ളാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ഖാ​സി​ലൈ​ൻ വാ​ർ​ഡി​നെ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

കാ​ഞ്ഞ​ങ്ങാ​ട്ട്
തെ​രു​വു​ക​ച്ച​വ​ടം
താ​ത്കാ​ലി​ക​മാ​യി
നി​രോ​ധി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ തെ​രു​വോ​ര ക​ച്ച​വ​ടം നി​രോ​ധി​ച്ചു. സ​ന്പൂ​ര്‍​ണ ലോ​ക്ക് ഡൗ​ണ്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന നി​ര്‍​ദേ​ശം ഉ​ണ്ടാ​യെ​ങ്കി​ലും അ​ത് ഉ​പേ​ക്ഷി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ മാ​ത്രം ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തു​കൊ​ണ്ട് കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ സാ​ധ്യ​മ​ല്ലെ​ന്നും പ​ക​രം കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ കൃ​ത്യ​മാ​യി കാ​ഞ്ഞ​ങ്ങാ​ട്ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​താ​ണെ​ന്ന് വ്യാ​പാ​രി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച​തി​നാ​ലാ​ണ് ലോ​ക്ക് ഡൗ​ണ്‍ വേ​ണ്ടെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യ​ത്.