പ​യ്യ​ന്നൂ​രി​ന് ആ​ശ്വാ​സ​മാ​യി പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍
Wednesday, August 12, 2020 12:54 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ലെ സ​മൂ​ഹ​വ്യാ​പ​ന​മ​റി​യാ​ന്‍ ന​ട​ത്തി​യ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​യ​ത് ജ​ന​ത്തി​ന് ആ​ശ്വാ​സ​മാ​യി.
ന​ഗ​ര​സ​ഭാ​കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ള്‍, ഓ​ട്ടോ​റി​ക്ഷാ​തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ 68 പേ​രെ​യാ​ണ് റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​യെ​ല്ലാം നെ​ഗ​റ്റീ​വാ​കു​ക​യാ​യി​രു​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും. അ​തി​നി​ടെ ഇ​ന്ന​ലെ ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ബു​ള്ള​റ്റി​നി​ല്‍ കാ​ങ്കോ​ലി​ല്‍ മാ​ത്രം ഒ​രാ​ള്‍​ക്ക് കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തും സ​മ്പ​ര്‍​ക്ക​വ്യാ​പ​ന​ത്തി​ലൂ​ടെ കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത അ​ടു​ത്ത പ്ര​ദേ​ശ​മാ​യ തൃ​ക്ക​രി​പ്പൂ​രി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ന്നാ​യി ചു​രു​ങ്ങി​യ​തും ആ​ശ്വാ​സ​മാ​യി.