175 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ൽ
Thursday, August 13, 2020 12:48 AM IST
മം​ഗ​ളൂരു: 175 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ട് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ള​ട​ക്കം മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ൽ. മീ​ഞ്ച ദൂ​ര്‍​മ​ക്കാ​ട് സ്വ​ദേ​ശി ഇ​ബ്രാ​ഹിം (അ​ര്‍​ഷാ​ദ്-26), ഹൊ​സ​ങ്ക​ടി മ​ജീ​ര്‍​പ​ള്ള സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് (31), ക​ര്‍​ണാ​ട​ക ബ​ണ്ട്വാ​ള്‍ ക​ന്യാ​ന​യി​ലെ മ​ട​കു​ഞ്ചെ​മ​നെ​യി​ല്‍ ക​ല​ന്ത​ര്‍ ഷാ​ഫി (26) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ പു​ത്തൂ​ര്‍ റൂ​റ​ല്‍ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ബ​ണ്ട്വാ​ള്‍ കെ​ദി​ല പാ​ട്ര​കോ​ടി​യി​ൽ വ​ച്ച് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. പി​ക്ക​പ്പ് വാ​നി​ൽ ചോ​ളം ലോ​ഡി​ന്‍റെ അ​ടി​യി​ൽ 91 പാ​യ്ക്ക​റ്റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് 17.50 ല​ക്ഷം രൂ​പ വി​ല​വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച പി​ക്ക​പ്പ് വാ​ന്‍, പോ​ലീ​സി​നെ നി​രീ​ക്ഷി​ക്കാ​നാ​യി പി​ക്ക​പ്പ് വാ​നി​ന്‍റെ മു​ന്നി​ല്‍ പോ​യി​രു​ന്ന കാ​ര്‍ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. പി​ടി​യി​ലാ​യ ഇ​ബ്രാ​ഹി​മി​ന്‍റെ പേ​രി​ല്‍ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഏ​ഴും കു​മ്പ​ള സ്റ്റേ​ഷ​നി​ല്‍ ര​ണ്ടും കേ​സു​ക​ളു​ണ്ട്.

ക​ല​ന്ത​റി​നെ​തി​രേ വി​ട്‌​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഒ​രു വ​ധ​ശ്ര​മ​ക്കേ​സും ര​ണ്ട് ക​ഞ്ചാ​വ് കേ​സു​ക​ളും കാ​വൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ ഒ​രു ക​ഞ്ചാ​വ് കേ​സു​മു​ണ്ട്. ക​ല​ന്ത​ര്‍ ഷാ​ഫി​ക്ക് ര​ണ്ടു ക​ഞ്ചാ​വ് കേ​സു​ക​ളും വി​ട്ട​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഒ​രു​വ​ധ​ശ്ര​മ കേ​സും നി​ല​വി​ലു​ണ്ട്.