ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജി​ല്‍ പ്ര​വേ​ശ​നം
Thursday, August 13, 2020 12:48 AM IST
കു​മ്പ​ള: മ​ഞ്ചേ​ശ്വ​രം അ​പ്ലൈ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ ബി​എ​സ്‌​സി ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ബി​എ​സ്‌​സി ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ബി​കോം വി​ത്ത് ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 50 ശ​ത​മാ​നം സീ​റ്റി​ലേ​ക്ക് ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി സൈ​റ്റ് മു​ഖേ​ന​യും കോ​ള​ജി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള 50 ശ​ത​മാ​നം സീ​റ്റി​ലേ​ക്ക് ഐ​എ​ച്ച്ആ​ര്‍​ഡി സൈ​റ്റ് മു​ഖേ​ന​യും അ​പേ​ക്ഷി​ക്ക​ണം. കോ​ളേ​ജി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള​ള 50 ശ​ത​മാ​നം സീ​റ്റി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി സൈ​റ്റി​ലും ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. അ​ര്‍​ഹ​ത​യു​ള​ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഫീ​സ് ആ​നു​കു​ല്യ​ങ്ങ​ളും ലം​പ്‌​സം ഗ്രാ​ന്‍റും സ്റ്റൈ​പ​ന്‍റും ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വെ​ബ്സൈ​റ്റ് www.admission.kannuruniversity.ac.in യും ​ഐ​എ​ച്ച്ആ​ര്‍​ഡി വെ​ബ്സൈ​റ്റാ​യ http://ihrd.kerala.gov.in/cascap യും ​സ​ന്ദ​ര്‍​ശി​ക്കു​ക. ഫോ​ണ്‍- 04998-215615, 8547005058.