ക​ള​ക്ട​റേ​റ്റി​ലെ ഗാ​ന്ധി പ്ര​തി​മ: പ്ര​ച​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ക​ള​ക്ട​ർ
Saturday, August 15, 2020 12:42 AM IST
കാ​സ​ർ​ഗോ​ഡ്: ക​ള​ക്ട​റേ​റ്റി​ലെ ഗാ​ന്ധി​പ്ര​തി​മ സം​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന പ്ര​ച​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ക​ള​ക്ട​ർ ഡി.​സ​ജി​ത്ബാ​ബു. പ്ര​തി​മ നി​ര്‍​മാ​ണ​ത്തി​നാ​യി 22 വ​ര്‍​ഷം മു​ന്‍​പ് രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​യു​ടെ ചെ​യ​ര്‍​മാ​ന്‍ മു​ന്‍ എം​എ​ല്‍​എ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​നാ​ണ്.
പ്ര​തി​മ നി​ര്‍​മാ​ണം ജ​നു​വ​രി 30 ന് ​പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നാ​ണ് ശി​ല്‍​പി​ക്ക് ക​രാ​ര്‍ ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ വെ​ങ്ക​ല പ്ര​തി​മ​യു​ടെ നി​ര്‍​മാ​ണ​ത്തി​ന് കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന് ശി​ല്‍​പി ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ല്‍ മാ​ര്‍​ച്ച് 12 വ​രെ സ​മ​യം നീ​ട്ടി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് കോ​വി​ഡ്-19 നി​ര്‍​വ്യാ​പ​ന​ത്തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ ലോ​ക് ഡൗ​ണും അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ അ​ഭാ​വ​വും നി​മി​ത്തം ശി​ല്‍​പി ഓ​ഗ​സ്റ്റ് 30 വ​രെ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.
ശി​ല്‍​പ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ മാ​ത്ര​മേ തു​ക പൂ​ര്‍​ണ​മാ​യും ശി​ല്‍​പി​ക്ക് ന​ല്‍​കു​ക​യു​ള്ളൂ. പ്ര​ധാ​ന​മാ​യും ഇ​ത്ത​രം സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളാ​ണ് ഈ ​വി​ഷ​യ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ബാ​ക്കി എ​ല്ലാ വി​ഷ​യ​ങ്ങ​ളും ക​മ്മി​റ്റി​യു​ടെ കൂ​ട്ടാ​യ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. എ​ല്ലാ വെ​ങ്ക​ല​ശി​ല്‍​പ​ങ്ങ​ളും ആ​ദ്യം മ​ദ​ര്‍ മൗ​ള്‍​ഡ് ശി​ല്‍​പം വ​ച്ചാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യെ​ന്നും ഈ ​ശി​ല്‍​പ​ത്തെ കു​റി​ച്ചു​ള്ള ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം കൂ​ടി പ​രി​ഗ​ണി​ച്ച് വെ​ങ്ക​ല പ്ര​തി​മ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​താ​ണ് രീ​തി​യെ​ന്നും ശി​ല്‍​പി ക​മ്മി​റ്റി​യെ അ​റി​യി​ച്ചി​രു​ന്നു.
ഇ​തി​ന് ക​മ്മി​റ്റി അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു. ഉ​ദ്ഘാ​ട​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​ണെ​ന്നും ക​ള​ക്ട​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.