മ​ട​ക്ക​ര തു​റ​മു​ഖ​ത്ത് ചി​ല്ല​റ മ​ല്‍​സ്യ​വി​ല്‍​പ്പ​ന​ക്കാ​രു​ടെ ഉ​പ​രോ​ധം
Saturday, August 15, 2020 12:42 AM IST
ചെ​റു​വ​ത്തൂ​ര്‍: ചി​ല്ല​റ മ​ല്‍​സ്യ​വി​ല്‍​പ്പ​ന തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തി​യ ഉ​പ​രോ​ധ​ത്തെ തു​ട​ര്‍​ന്ന് മ​ട​ക്ക​ര തു​റ​മു​ഖ​ത്ത് സം​ഘ​ര്‍​ഷം. കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല്‍​സ്യ​വി​പ​ണ​ന മേ​ഖ​ല​യി​ല്‍ കൊ​ണ്ടു​വ​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ്് ചി​ല്ല​റ വി​ല്‍​പ്പ​ന​ക്കാ​ര്‍ തു​റ​മു​ഖം ഉ​പ​രോ​ധി​ച്ച​ത്. സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ ഉ​ച്ചവ​രെ തു​റ​മു​ഖ​ത്ത് മ​ല്‍​സ്യ​വി​പ​ണ​നം ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. രാ​വി​ലെ തു​റ​മു​ഖ​ത്തേ​ക്ക് ഐ​സ് ക​യ​റ്റി എ​ത്തി​യ വാ​ഹ​ന​ങ്ങ​ളും അ​ക​ത്തുനി​ന്ന് മ​ല്‍​സ്യം ക​യ​റ്റി പു​റത്തേ​ക്ക് വ​ന്ന വാ​ഹ​ന​ങ്ങ​ളും സ​മ​ര​ക്കാ​ര്‍ ഉ​പ​രോ​ധി​ച്ചു. തു​ട​ര്‍​ന്ന് ച​ന്തേ​ര ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. നി​സാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും ഫി​ഷ​റീ​സ് ഡി​ഡി പി.​വി. സ​തീ​ശ​നും ചി​ല്ല​റ വി​ല്‍​പ്പ​ന​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പി​ന്നീ​ട് മ​ല്‍​സ്യ​ഫെ​ഡ് ജി​ല്ലാ മാ​നേ​ജ​ര്‍ കെ. ​ഷെ​രീ​ഫ്, കോ​സ്റ്റ​ല്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി​ക്ര​മ​ന്‍, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ സി.​പി. ഭാ​സ്‌​ക​ര​ന്‍, ഡി​ഡി പി.​വി. സ​തീ​ശ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. വാ​ഹ​ന​ങ്ങ​ള്‍​ക്കും ചി​ല്ല​റ വി​ല്‍​പ്പ​ന​ക്കാ​ര്‍​ക്കും ക്ഷേ​മ സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ത്കാ​ലി​ക പാ​സ് ന​ല്‍​കാ​നാ​ണ് ച​ര്‍​ച്ച​യി​ല്‍ ധാ​ര​ണ​യാ​യ​ത്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കോ​വി​ഡ് കാ​ല​ത്തേ​ക്കു മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​ന​ല്‍​കി. ച​ര്‍​ച്ച​യി​ല്‍ ഹാ​ര്‍​ബ​ര്‍ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.