സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം: ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ള്‍
Saturday, August 15, 2020 12:42 AM IST
കാ​സ​ർ​ഗോ​ഡ്: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ഇ​ന്നു രാ​വി​ലെ ഒ​ന്‍​പ​തി​ന് വി​ദ്യാ​ന​ഗ​ര്‍ മു​ന്‍​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും.​
സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ല്‍ പോ​ലീ​സ് മൂ​ന്ന് ട്രൂ​പ്പും എ​ക്‌​സൈ​സ് ഒ​രു ട്രൂ​പ്പും ഉ​ള്‍​പ്പ​ടെ നാ​ലു ട്രൂ​പ്പു​ക​ള്‍ മാ​ത്ര​മാ​ണ് അ​ണി​നി​ര​ക്കു​ക. മാ​ര്‍​ച്ച് പാ​സ്റ്റ് ഉ​ണ്ടാ​വി​ല്ല. ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി , എ​ന്നി​വ​ര്‍ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും.​
എംപി,​എം എ​ല്‍എ​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക്ഷ​ണി​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.​കോ​വി​ഡ് പ്ര​തി​രോ​ധ മു​ന്‍​നി​ര പോ​രാ​ളി​ക​ളാ​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​ണ്.
ച​ട​ങ്ങി​ല്‍ മൂ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍, ര​ണ്ട് വീ​തം ന​ഴ്‌​സ്, പാ​രാ​മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫ്, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, ഒ​ന്ന് വീ​തം ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍, എ​മ​ര്‍​ജ​ന്‍​സി മാ​നേ​ജ്‌​മെ​ന്‍റ് ടെ​ക്‌​നീ​ഷ്യ​ന്‍, മൂ​ന്ന് കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍ എ​ന്നി​വ​ര്‍ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി പ​ങ്കെ​ടു​ക്കും.
​ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല.