ചെ​റു​വ​ത്തൂ​ര്‍ ഇ​നി ത​രി​ശു​ര​ഹി​തം
Wednesday, September 16, 2020 1:13 AM IST
ചെ​റു​വ​ത്തൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി യോ​ഗ്യ​മാ​യ മു​ഴു​വ​ന്‍ ത​രി​ശു​ഭൂ​മി​യും കൃ​ഷി ചെ​യ്ത് ചെ​റു​വ​ത്തൂ​രി​നെ ത​രി​ശു​ര​ഹി​ത പ​ഞ്ചാ​യ​ത്താ​യും ഒ​മ്പ​താം വാ​ര്‍​ഡാ​യ കു​ട്ട​മ​ത്തി​നെ ഹ​രി​ത സ​മൃ​ദ്ധി വാ​ര്‍​ഡാ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ന്‍ മ​ണി​യ​റ പ്ര​ഖ്യാ​പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി.​പ്ര​മീ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി.​സു​ബ്ര​ഹ്മ​ണ്യ​ന്‍, പി.​വി.​ദേ​വ​രാ​ജ​ന്‍, എം.​കെ.​പ​ത്മം, കെ.​വി.​കു​ഞ്ഞി​രാ​മ​ന്‍, കെ.​നാ​രാ​യ​ണ​ന്‍, പി.​വി.​ധ​ന്യ, ടി.​വി പ്ര​ഭാ​ക​ര​ന്‍, ടി.​വി ഹ​രീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭെ​ല്‍ ഇ​എം​എ​ല്‍:
എ​സ്ടി​യു പ്ര​തി​ഷേ​ധ ജ്വാ​ല നാ​ളെ

കാ​സ​ര്‍​ഗോ​ഡ്: ഭെ​ല്‍ ഇ​എം​എ​ല്‍ ക​മ്പ​നി​യെ​യും ജീ​വ​ന​ക്കാ​രെ​യും സം​ര​ക്ഷി​ക്കു​ക, ക​മ്പ​നി കൈ​മാ​റാ​ന്‍ തീ​രു​മാ​നി​ച്ച കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വാ​ക്കു പാ​ലി​ക്കു​ക, മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് എ​സ്ടി​യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ 10ന് ​കാ​സ​ര്‍​ഗോ​ഡ് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ജ്വാ​ല തീ​ര്‍​ക്കും.
ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​അ​ബ്ദു​ൾ റ​ഹ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.