എ​ച്ച്ഡി​സി പ​രീ​ക്ഷയ്ക്ക് അ​നു​മ​തി
Thursday, September 17, 2020 12:52 AM IST
കാ​സ​ർ​ഗോ​ഡ്: 22 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ മൂ​ന്ന് വ​രെ സ​ഹ​ക​ര​ണ കോ​ള​ജു​ക​ളി​ല്‍ ന​ട​ക്കു​ന്ന എ​ച്ച്ഡി​സി, ബി​എം പ​രീ​ക്ഷ​ക​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു കൊ​ണ്ട് ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാ​ത​ല കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി​യോ​ഗം അ​നു​മ​തി ന​ല്‍​കി. എ​ന്നാ​ല്‍ പ​രീ​ക്ഷ ന​ട​ത്തു​ന്ന വി​വ​രം ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തെ​യും സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​റെ​യും അ​റി​യി​ക്കു​ക​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം.

ജ്വല്ലറികളിലെ എസി: കർശന നടപടി

കാ​സ​ർ​ഗോ​ഡ്: പ​ല ജ്വ​ല്ല​റി​ക​ളി​ലും ഇ​പ്പോ​ഴും എ​യ​ര്‍ ക​ണ്ടീ​ഷ​ണ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളെ ക​ണ്ടെ​ത്തി ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. എ​ല്ലാ ജ്വ​ല്ല​റി ഉ​ട​മ​ക​ളു​ടെ​യും ഒ​രു യോ​ഗം സൂം ​മു​ഖേ​ന ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് നി​ര്‍​ദേ​ശി​ച്ചു.