റ​വ​ന്യു​മ​ന്ത്രി ഇന്നു മുതൽ ജി​ല്ല​യി​ല്‍
Friday, September 18, 2020 12:59 AM IST
കാ​ഞ്ഞ​ങ്ങാ​ട്: റ​വ​ന്യു​മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഇ​ന്നു മു​ത​ല്‍ 21 വ​രെ ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്ന വി​വി​ധ പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ സം​ബ​ന്ധി​ക്കും. ഇ​ന്നു രാ​വി​ലെ 11.30 ന് ​കാ​ഞ്ഞ​ങ്ങാ​ട് ഗ​വ. ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പെ​യി​ന്‍ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് വാ​ഹ​നം ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. ഉ​ച്ച​യ്ക്ക് 12നു ​കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണ്‍ സ്‌​ക്വ​യ​ര്‍ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഒ​ന്നി​ന് കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ജ​ന​കീ​യ ഹോ​ട്ട​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം നാ​ലി​ന് ഹൊ​സ​ങ്ക​ടി​യി​ല്‍ ന​ട​ക്കു​ന്ന കേ​ര​ള തു​ളു അ​ക്കാ​ദ​മി​യു​ടെ ആ​സ്ഥാ​ന മ​ന്ദി​രം ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലും അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.