എ​യിം​സ് അ​നു​വ​ദി​ക്ക​ണം: രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി
Saturday, September 19, 2020 12:36 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യ്ക്ക് ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ലെ പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​നം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടേ​യും കാ​ര്യ​ങ്ങ​ളി​ൽ സം​സ്ഥാ​ന നി​ല​വാ​ര​ത്തെ​ക്കാ​ൾ ഏ​റെ പു​റ​കി​ലാ​ണ്. കോ​വി​ഡ് മ​ഹാ​വ്യാ​ധി ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ത്തെ കൂ​ടു​ത​ൽ മോ​ശ​മാ​ക്കി. ദേ​ശീ​യ ലോ​ക്ക് ഡൗ​ൺ കാ​സ​ർ​ഗോ​ഡി​ന്‍റെ ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ ശോ​ച​നീ​യ​ത തു​റ​ന്നു കാ​ണി​ക്കു​ക​യു​ണ്ടാ​യി. പൊ​തു​മേ​ഖ​ല​യി​ലോ സ്വ​കാ​ര്യ മേ​ഖ​ല​യി​ലോ ഒ​രു മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ല​യി​ൽ ഒ​രു എ​യിം​സ് അ​നു​വ​ദി​ക്ക​ണം എ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.
ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​യിം​സ് 1956ൽ ​ഡ​ൽ​ഹി​ലാ​ണ് സ്ഥാ​പി​ച്ച​ത്. ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​ണി​ത്. ജി​ല്ല​യി​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത ബാ​ധി​ത​രാ​യി വ​ലി​യൊ​രു വി​ഭാ​ഗ​മു​ണ്ട്. അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ​പ​രി​പാ​ല​ന സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി​യും ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യ്ക്ക് ഒ​രു എ​യിം​സ് അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എം​പി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.