ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ കോ​വി​ഡ് ആ​ശു​പ​ത്രിയാക്കുന്നതിലും പ്രതി​ഷേ​ധം
Monday, September 21, 2020 1:36 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മ​റ്റ് ചി​കി​ത്സാ​വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കി സ​മ്പൂ​ര്‍​ണ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്കം വ്യാ​പ​ക​മാ​യ എ​തി​ര്‍​പ്പു​ക​ള്‍ ക്ഷ​ണി​ച്ചു​വ​രു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ദ​ല്‍ മാ​ര്‍​ഗ​മെ​ന്ന നി​ല​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യെ പ​രി​ഗ​ണി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ​യും പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. ഈ ​നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ക​ത്ത​യ​ച്ചി​രു​ന്നു.

ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ​യും രോ​ഗം ബാ​ധി​ച്ച് മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ​യും എ​ണ്ണം വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് വേ​ണ്ടി മാ​ത്ര​മാ​യി പൂ​ര്‍​ണ​സ​ജ്ജ​മാ​യൊ​രു ആ​ശു​പ​ത്രി വേ​ണ​മെ​ന്ന നി​ര്‍​ദേ​ശ​മു​യ​ര്‍​ന്ന​ത്. ഇ​തി​നാ​യി കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ​ശു​പ​ത്രി​യെ​യാ​ണ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശി​ച്ച​ത്. ഇ​തു​പ്ര​കാ​രം മ​റ്റു ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളെ ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്ക് മാ​റ്റാ​നു​ള്ള നി​ര്‍​ദേ​ശ​വും ആ​രോ​ഗ്യ​വ​കു​പ്പി​ന് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ജി​ല്ല​യി​ല്‍ ഏ​റ്റ​വു​മ​ധി​കം സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​യെ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റു​ന്ന​ത് മ​റ്റു രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​മെ​ന്നും പ​ക​രം സം​വി​ധാ​ന​ങ്ങ​ള്‍ പ​ര്യാ​പ്ത​മ​ല്ലെ​ന്നും മ​റു​വാ​ദ​വു​മു​യ​ര്‍​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ന്ന സൂം ​കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യെ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കാ​നു​ള്ള സാ​ധ്യ​ത ആ​രാ​ഞ്ഞ​ത്. ഇ​തു സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

ഉ​ക്കി​ന​ടു​ക്ക​യി​ലെ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ​യും 60 കോ​ടി രൂ​പ മു​ട​ക്കി ടാ​റ്റ ഗ്രൂ​പ്പ് നി​ര്‍​മി​ച്ച 550 കി​ട​ക്ക​ക​ളു​ള്ള കോ​വി​ഡ് ആ​ശു​പ​ത്രി​യു​ടെ​യും ഉ​ദ്ഘാ​ട​നം ന​ട​ന്നു​ക​ഴി​ഞ്ഞി​ട്ടും ആ​രോ​ഗ്യ​വ​കു​പ്പ് വീ​ണ്ടും ജി​ല്ലാ - ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളെ ത​ന്നെ ആ​ശ്ര​യി​ക്കു​ക​യാ​ണെ​ന്ന​താ​ണ് ശ്ര​ദ്ധേ​യ​മാ​യ കാ​ര്യം. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ടാ​റ്റാ ആ​ശു​പ​ത്രി​യി​ലും കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​താ​കും അ​ഭി​കാ​മ്യ​മെ​ന്ന് എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ന​ല്‍​കി​യ ക​ത്തി​ലും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. അ​തേ​സ​മ​യം ഇ​പ്പോ​ള്‍ ത​ന്നെ ഒ​രു ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ നി​ല​വാ​ര​ത്തി​ല്‍ മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍​മാ​രെ വ​ര്‍​ക്ക് അ​റേ​ഞ്ച്‌​മെ​ന്‍റി​ല്‍ സ്ഥ​ലം​മാ​റ്റാ​നു​ള്ള അ​നു​മ​തി​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍​കി​യ​ത്.

ടാ​റ്റാ ആ​ശു​പ​ത്രി​യി​ലാ​ണെ​ങ്കി​ല്‍ ഇ​തു​വ​രെ ഡോ​ക്ട​ര്‍​മാ​രെ​യും മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​യും നി​യ​മി​ക്കാ​ത്ത​തു​കൊ​ണ്ട് പ്ര​വ​ര്‍​ത്ത​നം പോ​ലും തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല. ഇ​തി​നു​ള്ള യാ​തൊ​രു നീ​ക്ക​വും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടു​മി​ല്ല. ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് ടാ​റ്റാ ഗ്രൂ​പ്പി​ല്‍ നി​ന്ന് താ​ക്കോ​ല്‍ വാ​ങ്ങി കെ​ട്ടി​ടം പൂ​ട്ടി​യി​ട്ട​തി​നു ശേ​ഷം ആ​ശു​പ​ത്രി തു​ട​ങ്ങാ​നു​ള്ള കാ​ര്യ​മാ​യ യാ​തൊ​രു നീ​ക്ക​വും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല.

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യെ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കു​ന്ന​ത് കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കു​ക​ളി​ലെ പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍​ക്ക് വ​ലി​യ ദു​രി​തം വ​രു​ത്തി​വ​യ്ക്കു​മെ​ന്ന് എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.