ഡോ​ക്ട​ര്‍​മാ​രു​ടെ വ​ര്‍​ക്ക് അ​റേ​ഞ്ച്‌​മെ​ന്‍റ് റ​ദ്ദാ​ക്ക​ണം: എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന്
Monday, September 21, 2020 1:37 AM IST
കാ​സ​ര്‍​ഗോ​ഡ്: ഉ​ക്കി​ന​ടു​ക്ക​യി​ലെ കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​യ​മി​ക്ക​പ്പെ​ട്ട ഡോ​ക്ട​ര്‍​മാ​രി​ല്‍ 22 പേ​രെ വ​ര്‍​ക്ക് അ​റേ​ഞ്ച്‌​മെ​ന്‍റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​റ്റു മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​ക്കൊ​ണ്ടു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു​ന​ല്‍​കി.

കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കാ​യി അ​നു​വ​ദി​ച്ച 50 ശ​ത​മാ​നം ത​സ്തി​ക​ക​ളി​ല്‍ മാ​ത്ര​മേ നി​യ​മ​നം പാ​ടു​ള്ളൂ​വെ​ന്ന നി​ര്‍​ദേ​ശം നേ​ര​ത്തേ ഉ​ള്ള​താ​യി അ​റി​യു​ന്ന​താ​യും എ​ന്നി​ട്ടും യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ 40 ശ​ത​മാ​നം ത​സ്തി​ക​ക​ളി​ല്‍ മാ​ത്ര​മാ​ണ് നി​യ​മ​നം ന​ട​ന്ന​തെ​ന്നും ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ല്‍ നി​ന്നും വീ​ണ്ടും 22 ഡോ​ക്ട​ര്‍​മാ​രെ സ്ഥ​ലം​മാ​റ്റാ​നു​ള്ള നീ​ക്കം ചി​കി​ത്സാ​രം​ഗ​ത്തെ അ​പ​ര്യാ​പ്ത​ത​ക​ള്‍ മൂ​ലം ഏ​റെ ക്ലേ​ശി​ക്കു​ന്ന കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യോ​ടു​ള്ള ക​ടു​ത്ത ക്രൂ​ര​ത​യാ​ണ്.​കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി റ​ദ്ദു ചെ​യ്യ​ണ​മെ​ന്ന് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.