തെ​ക്കി​ല്‍-​ആ​ല​ട്ടി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ല്‍ വ്യാ​പ​ക​മാ​യ അ​പാ​ക​ത​ക​ളെ​ന്ന് പ​രാ​തി
Wednesday, September 23, 2020 12:55 AM IST
ബ​ന്ത​ടു​ക്ക: കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 130 കോ​ടി രൂ​പ ചെ​ല​വി​ല്‍ ന​ട​ക്കു​ന്ന തെ​ക്കി​ല്‍-​ആ​ല​ട്ടി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ല്‍ വ്യാ​പ​ക​മാ​യ അ​പാ​ക​ത​ക​ളെ​ന്ന് പ​രാ​തി. 80 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്ന പ​ദ്ധ​തി​ക്കാ​യി പി​ന്നീ​ട് 50 കോ​ടി കൂ​ടി അ​നു​വ​ദി​ച്ചെ​ങ്കി​ലും അ​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ച്ച മാ​റ്റ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് റോ​ഡി​ന്‍റെ പ്ര​വൃ​ത്തി മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ഫ​ല​ത്തി​ല്‍ ക​രാ​റു​കാ​ര​ന് തു​ക കൂ​ട്ടി​ന​ല്‍​കാ​ന്‍ വേ​ണ്ടി മാ​ത്രം അ​ധി​കൃ​ത​ര്‍ ഒ​ത്തു​ക​ളി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​ദു​മ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ക​ല്യോ​ട്ട് പ​റ​ഞ്ഞു.

അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​യി​രു​ന്ന ക​രി​ച്ചേ​രി​യി​ലെ​യും കു​ണ്ടം​കു​ഴി​യി​ലെ​യും വ​ള​വു​ക​ള്‍ തീ​ര്‍​ത്തും അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ നി​ല​നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്. ക​രി​ച്ചേ​രി​യി​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ ക​രി​ങ്ക​ല്‍ ഭി​ത്തി നി​ര്‍​മി​ക്കു​ന്ന കാ​ര്യം പ്ലാ​നി​ല്‍ കാ​ണി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി​യി​ട്ടി​ല്ല. കു​ണ്ടം​കു​ഴി​യും ബേ​ഡ​ക​വും ഉ​ള്‍​പ്പെ​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലും പ്ലാ​നി​ല്‍ പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ ക​യ​റ്റ​വും വ​ള​വും കു​റ​ച്ചി​ട്ടി​ല്ല. റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന ടൗ​ണു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലും ഓ​വു​ചാ​ല്‍ നി​ര്‍​മി​ച്ചി​ട്ടി​ല്ല. നി​ര്‍​മി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലും പ്ലാ​നി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. കൃ​ത്യ​മാ​യി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ക​യോ ക​ല്ലു​പാ​കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

പ​ല സ്ഥ​ല​ങ്ങ​ളി​ലും ടാ​റിം​ഗ് ന​ട​ത്തി​യ മെ​റ്റീ​രി​യ​ലു​ക​ളു​ടെ മി​ക്‌​സിം​ഗി​ല്‍ പോ​ലും അ​പാ​ക​ത​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്. പ്ലാ​ന്‍ പ്ര​കാ​രം സ്റ്റീ​ല്‍ ബാ​രി​യ​ര്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട സ്ഥാ​ന​ത്ത് സി​മ​ന്‍റ് ബാ​രി​യ​റാ​ണ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. വി​വി​ധ ബ​സ് സ്റ്റോ​പ്പു​ക​ളി​ല്‍ പ്ലാ​നി​ല്‍ കാ​ണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ ബ​സ് ബേ​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടി​ല്ല. റോ​ഡി​ന്‍റെ നി​ര​പ്പ് പോ​ലും പ്ലാ​നി​ല്‍ കാ​ണി​ച്ചി​രി​ക്കു​ന്ന രീ​തി​യി​ല​ല്ല ഉ​ള്ള​തെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ അ​ഴി​മ​തി​ക​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​രു​മെ​ന്നും റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തി​നും പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​മെ​ന്നും അ​നൂ​പ് ക​ല്യോ​ട്ട് വ്യ​ക്ത​മാ​ക്കി.