പ​ഞ്ചാ​. പ്ര​സി​ഡ​ന്‍റി​നെ അ​സ​ഭ്യം പ​റ​ഞ്ഞ​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണം: മ​ഹി​ളാ കോ​ൺ​ഗ്ര​സ്
Saturday, September 26, 2020 1:35 AM IST
പ​ടു​പ്പ്:​കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജെ.​ലി​സി​യെ ത​ട​ഞ്ഞു​നി​ർ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് മ​ഹി​ള കോ​ൺ​ഗ്ര​സ് കു​റ്റി​ക്കോ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. 2018 -19 സാ​മ്പ​ത്തി​ക വ​ർ​ഷം പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ നൂ​റു ശ​ത​മാ​നം പ​ദ്ധ​തി തു​ക ചെ​ല​വ​ഴി​ച്ച് സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​നം നേ​ടി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ ചി​ല സി​പി​എം നേ​താ​ക്ക​ളു​ടെ ഒ​ത്താ​ശ​യോ​ടു കൂ​ടി​യാ​ണ് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ത​ങ്കേ​ത്ത​ടു​ക്കം കോ​ള​നി​യി​ൽ ഒ​രു തെ​രു​വ് വി​ള​ക്കി​ന്‍റെ പേ​രി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത് അ​പ​ല​നീ​യ​മാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് നി​ഷ അ​ര​വി​ന്ദ് പ​റ​ഞ്ഞു.​യോ​ഗ​ത്തി​ൽ മി​നി ച​ന്ദ്ര​ൻ, തെ​രേ​സ ഫ്രാ​ൻ​സി​സ്, ശു​ഭ ലോ​ഹി​താ​ക്ഷ​ൻ, മൈ​മു​ന ഖാ​ലി​ദ്, ര​മ​ണി മാ​ണി​മൂ​ല, ര​തി​ല മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.