മ​ല​യോ​ര​ ഹൈ​വേ​യി​ലെ അ​പ​ക​ട​സാ​ധ്യ​ത പ​രി​ഹ​രി​ക്ക​ണം: കോ​ണ്‍​ഗ്ര​സ്
Sunday, September 27, 2020 1:00 AM IST
ബ​ന്ത​ടു​ക്ക: കോ​ളി​ച്ചാ​ല്‍ - എ​ട​പ​റ​മ്പ് മ​ല​യോ​ര ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന ബ​ന്ത​ടു​ക്ക ക​ക്ക​ച്ചാ​ല്‍ എ​സ് വ​ള​വി​ല്‍ മാ​സ​ങ്ങ​ളാ​യി മെ​റ്റ​ല്‍ ഇ​ള​കി കി​ട​ക്കു​ന്ന​തു​മൂ​ല​മു​ള്ള അ​പ​ക​ട​സാ​ധ്യ​ത പ​രി​ഹ​രി​ക്കാ​ന്‍ അ​ധി​കാ​രി​ക​ള്‍ ക​ണ്ണു​തു​റ​ക്ക​ണ​മെ​ന്ന് കു​റ്റി​ക്കോ​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ര്‍​ക്ക് നി​വേ​ദ​നം ന​ല്കി​യ​താ​യി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​റ​ത്ത​ട്ടേ​ല്‍ അ​റി​യി​ച്ചു.​കാ​ൽ​ന​ട യാ​ത്ര​യും അ​സാ​ധ്യ മാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം മ​ണ​ലു​മാ​യി വ​ന്ന ടോ​റ​സ് ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റ് ത​ക​ര്‍​ത്ത് ഡ്രെ​യി​നേ​ജി​ലേ​ക്ക് വീ​ണ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു.