അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ പോ​ഷ​കത്തോട്ട​ങ്ങ​ള്‍
Sunday, September 27, 2020 1:02 AM IST
കാ​സ​ര്‍​ഗോ​ഡ്: പോ​ഷ​ക മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ഐ​സി​ഡി​എ​സ് ഓ​ഫീ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലും പോ​ഷ​ക തോ​ട്ട​ങ്ങ​ള്‍ (ന്യൂ​ട്രി ഗാ​ര്‍​ഡ​ന്‍) ഒ​രു​ക്കു​ന്നു.

പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും പോ​ഷ​ക സ​മൃ​ദ്ധ​മാ​യ മ​റ്റ് വി​ള​ക​ളു​മാ​ണ് തോ​ട്ട​ങ്ങ​ളി​ൽ ഉ​ള്‍​പ്പെ​ടു​ത്തു​ക. ജി​ല്ല​യി​ലെ മാ​തൃ​കാ പോ​ഷ​ക തോ​ട്ടം ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് ഒ​രു​ക്കു​മെ​ന്ന് ജി​ല്ലാ ഐ​സി​ഡി​എ​സ് ഓ​ഫീ​സ​ര്‍ ക​വി​താ​റാ​ണി ര​ഞ്ജി​ത്ത് അ​റി​യി​ച്ചു.

പോ​ഷ​ക മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ നി​റ​ത്തി​ലു​ള്ള പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും മ​റ്റ് ഭ​ക്ഷ്യ​വി​ള​ക​ളും കു​ട്ടി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​രി​പാ​ടി​ക​ളും അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.