സി.​എ​ഫ്.​തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​നം
Monday, September 28, 2020 1:04 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​ന്‍ സി.​എ​ഫ് തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. സൗ​മ്യ​ത​യു​ടെ​യും നി​ഷ​ക്‌​ള​ങ്ക​ത​യു​ടെ​യും മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച നേ​താ​വാ​ണ് സി​എ​ഫെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന​ന്മ​യു​ടെ ആ​ള്‍​രൂ​പ​വും അ​ഴി​മ​തി​യു​ടെ ക​റ പു​ര​ളാ​ത്ത നേ​താ​വു​മാ​യ അ​ദ്ദേ​ഹം 40 വ​ര്‍​ഷ​ക്കാ​ലം തു​ട​ര്‍​ച്ച​യാ​യി ച​ങ്ങ​നാ​ശേ​രി മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​തു​ത​ന്നെ ജ​ന​ങ്ങ​ള്‍​ക്ക് അ​ദ്ദേ​ഹ​ത്തോ​ടു​ള്ള സ്‌​നേ​ഹം പ്ര​ക​ട​മാ​ക്കു​ന്ന​താ​ണ്. അ​ദ്ദേ​ഹ​ത്തി​ന്റെ ദേ​ഹ​വി​യോ​ഗം കേ​ര​ളാ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്ക് തീ​രാ​ന​ഷ്ട​മാ​ണെ​ന്നു നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ര്‍​ജ് പൈ​നാ​പ്പ​ള്ളി, അ​ബ്ര​ഹാം തോ​ണ​ക്ക​ര, ജെ​യിം​സ് മാ​രൂ​ര്‍, യൂ​ത്ത്ഫ്ര​ണ്ട് -എം ​സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​ജി ക​ട്ട​ക്ക​യം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രി​ന്‍​സ് ജോ​സ​ഫ്, ബേ​ബി പ​ന്ത​ല്ലൂ​ര്‍, കു​ര്യ​ച്ച​ന്‍ പു​ളി​ക്ക​പ​ട​വി​ല്‍, മാ​ത്യു മാ​രു​ര്‍, ര​ഞ്ജി​ത്ത് പു​ളി​യ​ക്കാ​ട​ന്‍, സി​ബി മേ​ക്കു​ന്നേ​ല്‍, നാ​ഷ​ണ​ല്‍ അ​ബ്ദു​ള്ള, ടി​മ്മി ഏ​ലി​പു​ലി​ക്കാ​ട്ട്, ബേ​ബി മാ​രൂ​ര്‍, ജോ​സ് നാ​ഗ​രോ​ലി​ല്‍, തോ​മ​സു​കു​ട്ടി ക​ര​മ​ല, ജോ​സ് തേ​ക്കു​കാ​ട്ടി​ല്‍, ജോ​സ് കാ​വു​ങ്ക​ല്‍, ബി​ജു പു​തു​പ്പ​ള്ളി ത​കി​ടി​യേ​ല്‍, സ​ണ്ണി മാ​ഷ് മു​ണ്ട​ക്ക​ല്‍, ബി​നോ​യി വ​ള്ളോ​പ്പ​ള​ളി​ല്‍, സ​ണ്ണി കൂ​രാ​പ്പ​ള്ളി, ടോ​മി കു​മ്പാ​ട്ട്, അ​ഗ​സ്റ്റി​ന്‍ ന​ട​ക്ക​ന്‍, ഫി​ലി​പ്പ് ചേ​രോ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​മു​ന്‍ ചെ​യ​ര്‍​മാ​ന്‍ സി.​എ​ഫ്.​തോ​മ​സ് എം​എ​ല്‍​എ​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം -​ജോ​സ് വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ എ​ന്ന നി​ല​യി​ല്‍ ഏ​റെ നാ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള സി.​എ​ഫ്. തോ​മ​സ് കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് കെ.​എം. മാ​ണി​സാ​റി​നോ​ടൊ​പ്പം എ​ന്നും നി​ല​യു​റ​പ്പി​ച്ചി​രു​ന്ന സൗ​മ്യ​നാ​യ നേ​താ​വാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ര്‍​പാ​ട് മൂ​ലം കേ​ര​ള കോ​ണ്‍​ഗ്ര​സി​നും സം​സ്ഥാ​ന രാ​ഷ്‌​ട്രീ​യ​ത്തി​നും വ​ലി​യ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ല്‍ പ​റ​ഞ്ഞു.
കാ​ഞ്ഞി​ര​ടു​ക്കം: അ​ഴി​മ​തി​യു​ടെ ക​റ​പു​ര​ളാ​ത്ത മു​ന്‍​മ​ന്ത്രി സി.​എ​ഫ്. തോ​മ​സി​ന്‍റെ വേ​ര്‍​പാ​ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്കും രാ​ഷ്‌​ട്രീ​യ കേ​ര​ള​ത്തി​നും തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ജോ​സ​ഫ് വി​ഭാ​ഗം സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ജോ​ര്‍​ജ് പൈ​നാ​പ്പ​ള്ളി പ​റ​ഞ്ഞു.