കാ​ണാ​തെ പോ​ക​രു​ത് ഈ ​ദു​രി​ത​ജീ​വി​തം
Tuesday, September 29, 2020 1:03 AM IST
ആ​ല​ക്കോ​ട്: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യു​വാ​വ് ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു. ന​ടു​വി​ൽ ക​ണ്ണാ​ടി​പ്പാ​റ സ്വ​ദേ​ശി മ​നോ​ജ് ജോ​സ​ഫ് (39) ആ​ണ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്. മൂ​ന്നു മ​ക്ക​ള​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ നെ​ടും​തൂ​ണാ​യി​രു​ന്നു മ​നോ​ജ്. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന മ​നോ​ജ് ഇരു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി കോ​ഴി​ക്കോ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വൃ​ക്ക​ക​ൾ ഉ​ട​ൻ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്പോ​ഴും അ​തി​നു​ള്ള ഭീ​മ​മാ​യ തു​ക ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ നി​സ​ഹാ​യാ​വ​സ്ഥ​യി​ലാ​ണ് ഈ ​കു​ടും​ബം. ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ യാ​തൊ​രു വ​ഴി​ക​ളു​മി​ല്ലാ​ത്ത ഈ ​കു​ടും​ബം മ​ക്ക​ളു​ടെ പ​ഠ​ന​കാ​ര്യ​ത്തി​ല​ട​ക്കം എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ നി​സ​ഹാ​യാ​വ​സ്ഥ​യി​ലാ​ണ്.

വി​ള​ക്ക​ന്നൂ​ർ ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബാ​ല​ൻ, വി​കാ​രി ഫാ. ​മാ​ത്യു വേ​ങ്ങ​കു​ന്നേ​ൽ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​യു. അ​ബ്ദു​ള്ള ചെ​യ​ർ​മാ​നാ​യും വാ​ർ​ഡ് മെം​ബ​ർ ഇ.​കെ. സു​രേ​ഷ് ജ​ന​റ​ൽക​ൺ​വീ​ന​റാ​യും ചികിത്സാസഹായ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

സ​ഹാ​യ​നി​ധി രൂ​പീ​ക​ര​ണ​ത്തി​നാ​യി മ​നോ​ജ് ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി​യു​ടെ പേ​രി​ൽ കേ​ര​ള ഗ്രാ​മീ​ൺ​ബാ​ങ്ക് ന​ടു​വി​ൽ ബ്രാ​ഞ്ചി​ൽ 40 72 41 01 03 47 30 എ​ന്ന ന​മ്പ​റി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. IFSC KLgb 0040742.