ഒടുവിൽ തസ്തികയായി; ടാ​റ്റാ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ​താ​യി 191 ത​സ്തി​ക​ക​ള്‍
Thursday, October 1, 2020 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ടാ​റ്റാ ഗ്രൂ​പ്പ് സൗ​ജ​ന്യ​മാ​യി നി​ര്‍​മി​ച്ച് സ​ര്‍​ക്കാ​രി​ന് കൈ​മാ​റി​യ ച​ട്ട​ഞ്ചാ​ൽ തെ​ക്കി​ലി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് 191 പു​തി​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗം തി​രു​മാ​നി​ച്ചു. സൃ​ഷ്ടി​ക്കു​ന്ന ത​സ്തി​ക​ക​ളി​ല്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് താ​ത്കാ​ലി​ക​മാ​യി അ​ല്ലെ​ങ്കി​ല്‍ ഡ​പ്യൂ​ട്ടേ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​നു​മാ​ണ് മ​ന്ത്രി​സ​ഭാ​യോ​ഗം തി​രു​മാ​നി​ച്ച​ത്. സൂ​പ്ര​ണ്ട്, ആ​ര്‍​എം​ഒ, 16 ജൂ​ണി​യ​ര്‍ മെ​ഡി​ക്ക​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ്, ആ​റ് കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, 16 അ​സി. സ​ര്‍​ജ​ന്‍, ര​ണ്ട് ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് ഗ്രേ​ഡ്-1, ആ​റ് ഹെ​ഡ് ന​ഴ്‌​സ്, 30 സ്റ്റാ​ഫ് ന​ഴ്‌​സ് ഗ്രേ​ഡ്-1, 30 സ്റ്റാ​ഫ് ന​ഴ്‌​സ് ഗ്രേ​ഡ്-2, നാ​ല് ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍, സ്റ്റോ​ര്‍ സൂ​പ്ര​ണ്ട്, ഫാ​ര്‍​മ​സി​സ്റ്റ് സ്റ്റോ​ര്‍ കീ​പ്പ​ര്‍, നാ​ലു ഫാ​ര്‍​മ​സി​സ്റ്റ്, ര​ണ്ടു റേ​ഡി​യോ​ഗ്ര​ഫ​ര്‍, ര​ണ്ട് ഇ​സി​ജി ടെ​ക്‌​നീ​ഷ്യ​ന്‍, 25 ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ്, 10 ഹോ​സ്പി​റ്റ​ല്‍ അ​റ്റ​ന്‍​ഡ​ന്‍റ് ഗ്രേ​ഡ്-1, 20 ഹോ​സ്പി​റ്റ​ല്‍ അ​റ്റ​ന്‍​ഡ​ന്‍റ് ഗ്രേ​ഡ്-2, മൂ​ന്ന് പാ​ര്‍​ട്ട് ടൈം ​സ്വീ​പ്പ​ര്‍, മെ​ഡി​ക്ക​ല്‍ റെ​ക്കോ​ര്‍​ഡ് ലൈ​ബ്രേ​റി​യ​ന്‍, പ്ല​മ്പ​ര്‍, ഇ​ല​ക്ട്രീ​ഷ്യ​ന്‍, ര​ണ്ട് ഡ്രൈ​വ​ര്‍, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട്, ര​ണ്ട് സീ​നി​യ​ര്‍ ക്ലാ​ര്‍​ക്ക്, ര​ണ്ട് ക്ലാ​ര്‍​ക്ക്, ഓ​ഫീ​സ് അ​റ്റ​ന്‍​ഡ​ന്‍റ് എ​ന്നി​ങ്ങ​നെ​യാ​ണ് ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

കോ​വി​ഡി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യ്ക്ക് ടാ​റ്റാ ഗ്രൂ​പ്പ് സ​മ്മാ​നി​ച്ച അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ആ​ശു​പ​ത്രി സെ​പ്റ്റം​ബ​ര്‍ ഒ​ന്‍​പ​തി​നാ​ണ് സ​ര്‍​ക്കാ​രി​ന് കൈ​മാ​റി​യ​ത്. എ​ന്നാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും ഇ​വി​ടെ ആ​വ​ശ്യ​ത്തി​ന് മെ​ഡി​ക്ക​ൽ, പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​നെ നി​യ​മി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​തി​നെ​തി​രേ വ്യാ​പ​ക​പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. പൂ​ർ​ണ​സ​ജ്ജ​മാ​യു​ള്ള ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റാ​നു​ള്ള ഡി​എം​ഒ​യു​ടെ ര​ണ്ടു പ്ര​പ്പോ​സ​ലു​ക​ളും ആ​രോ​ഗ്യ​വ​കു​പ്പ് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പേ​ര് പ​റ​ഞ്ഞ് ത​ള്ളി​ക്ക​ള​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന് കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ​കേ​ന്ദ്ര​മാ​ക്കി ആ​ശു​പ​ത്രി​യെ മാ​റ്റി മു​ഖം​ര​ക്ഷി​ക്കാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ശ്ര​മി​ച്ച​ത്. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​രാ​യ​ത്.

ആ​ശു​പ​ത്രി​യെ മൂ​ന്നു സോ​ണു​ക​ളാ​യാ​ണ് തി​രി​ച്ചി​ട്ടു​ള്ള​ത്. സോ​ണ്‍ ന​മ്പ​ര്‍ ഒ​ന്നി​ലും മൂ​ന്നി​ലും കോ​വി​ഡ് ക്വാ​റ​ന്‍റൈ​ന്‍ സം​വി​ധാ​ന​ങ്ങ​ളും സോ​ണ്‍ ന​മ്പ​ര്‍ ര​ണ്ടി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​ളു​ക​ള്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക ഐ​സോ​ലേ​ഷ​ന്‍ സം​വി​ധാ​ന​ങ്ങ​ളു​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.