കെ​പി​ജെ​എ​സി​ന്‍റെ ഭൂ​സ​മ​രം തുടരുന്നു
Friday, October 2, 2020 12:51 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലെ കു​ള​ത്തു​കാ​ട്, കാ​വു​ന്ത​ല ഊ​രു​ക​ളി​ലെ ഭൂ​മി​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്കു​ക, ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ഗോ​ത്ര​ഭൂ​മി​ക​ള്‍​ക്കും പ​ട്ട​യം ന​ല്‍​കു​ക, ഒ​രു കു​ടും​ബ​ത്തി​ന് ഒ​രേ​ക്ക​ര്‍ ഭൂ​മി പ​തി​ച്ചു ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കെ​പി​ജെ​എ​സ് തു​ളു​നാ​ട് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ആ​ര്‍​ഡി​ഒ ഓ​ഫീ​സി​നു​മു​ന്നി​ല്‍ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​ത്യാ​ഗ്ര​ഹം നാ​ലു ദി​വ​സം പി​ന്നി​ട്ടു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. പ​വി​ത്ര​നാ​ണ് നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​ന്ന​ത്. ഹ​രി​കൃ​ഷ്ണ​ന്‍, കെ.​എ​ന്‍. മ​ധു, എം.​കെ. രാ​ജീ​വ​ന്‍, ശ​ര​ത് ച​ന്ദ്ര​ന്‍, എം. ​ആ​ര്‍. പു​ഷ്പ, രാ​ജി മ​നോ​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.