മാ​ഹി​യി​ൽ തി​രു​നാ​ൾ അ​ഞ്ചു​മു​ത​ൽ
Friday, October 2, 2020 12:54 AM IST
മാ​ഹി: വ​ട​ക്കേ​മ​ല​ബാ​റി​ലെ പ്ര​ധാ​ന തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ മാ​ഹി സെ​ന്‍റ് തെ​രേ​സാ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് അ​ഞ്ചി​ന് കൊ​ടി​യേ​റും. 22ന് ​സ​മാ​പി​ക്കും. ഈ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ആ​ഘോ​ഷം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ.​ജെ​റോം ചി​ങ്ങ​ന്ത​റ അ​റി​യി​ച്ചു.
വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ദേ​വാ​ല​യ​ത്തി​ന​ക​ത്ത് 40 പേ​ർ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ഭ​ക്ത​ജ​ന​ങ്ങ​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് മാ​സ്ക് ധ​രി​ച്ചു വേ​ണം തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തു​വാ​നെ​ന്ന് പാ​രി​ഷ് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.
ദേ​വാ​ല​യ പ​രി​സ​ര​ത്ത് ന​ട​ക്കാ​റു​ള്ള ഉ​രു​ള​ൽ നേ​ർ​ച്ച ഈ ​വ​ർ​ഷം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. അ​ടി​മ​വ​യ്ക്ക​ൽ, കു​മ്പ​സാ​രം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കി​ല്ല. പ്ര​ധാ​ന തി​രു​നാ​ൾ​ദി​ന​മാ​യ 14 ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ ജാ​ഗ​ര​ത്തി​ൽ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ന​ഗ​ര​പ്ര​ദ​ക്ഷി​ണ​ത്തി​ൽ ഭ​ക്ത​ജ​ന​ക്കൂ​ട്ടം അ​നു​ഗ​മി​ക്കു​വാ​ൻ പാ​ടു​ള്ള​ത​ല്ല. തി​രു​സ്വ​രൂ​പം തൊ​ട്ടു​വ​ണ​ങ്ങു​വാ​നോ പൂ​മാ​ല​ക​ൾ ചാ​ർ​ത്തു​വാ​നോ പാ​ടു​ള്ള​ത​ല്ല. പാ​ത​യു​ടെ ഇ​രു​വ​ശ​ത്തും നി​ന്നു​കൊ​ണ്ട് തി​രു​സ്വ​രൂ​പം വ​ണ​ങ്ങാം. പ​ള്ളി​പ്പ​രി​സ​ര​ത്ത് ച​ന്ത​ക​ളോ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളോ അ​നു​വ​ദി​ക്കി​ല്ല.
അ​ഞ്ചി​നു രാ​വി​ലെ 11.30 ന് ​വി​കാ​രി ഫാ.​ജെ​റോം ചി​ങ്ങ​ന്ത​റ കൊ​ടി​യേ​റ്റും. സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ആ​ന്‍റ​ണി തോ​മ​സ്, ജോ​സ​ഫ് അ​നി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് 12ന് ​വി​ശു​ദ്ധ​യു​ടെ തി​രു​സ്വ​രൂ​പം വി​കാ​രി പൊ​തു​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ക്കും. 12.30 ന് ​കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ന​ട​ക്കും. ആ​റു​മു​ത​ൽ സ​മാ​പ​ന​ദി​വ​സ​മാ​യ 22 വ​രെ രാ​വി​ലെ ഏ​ഴി​നും വൈ​കു​ന്നേ​രം ആ​റി​നും ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും
14 ന് ​തി​രു​നാ​ൾ ജാ​ഗ​ര​ത്തി​ൽ രാ​ത്രി ഏ​ഴി​ന് ന​ഗ​ര​പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​ഴി​ക്കോ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ടെ​ൻ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ന​ട​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ​ദി​ന​മാ​യ 15 ന് ​രാ​വി​ലെ 10.30 ന് ​ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ന​ട​ക്കും. സ​മാ​പ​ന​ദി​വ​സ​മാ​യ 22 ന് ​രാ​വി​ലെ 10.30 ന് ​ഇ​ട​വ​ക വി​കാ​രി ഫാ.​ജെ​റോം ചി​ങ്ങ​ന്ത​റ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ന​ട​ക്കും. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പാ​രി​ഷ് കൗ​ൺ​സി​ൽ ക​ൺ​വീ​ന​ർ സ​ജി സാ​മു​വ​ൽ, കു​ടും​ബ യൂ​ണി​റ്റു​ക​ൾ, പാ​രി​ഷ് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് Theresa Shrine Mahe എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം ഓ​ൺ​ലൈ​നാ​യി വീ​ക്ഷി​ക്കു​വാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.