കെ​എ​സ്ഇ​ബി സെ​ക്ഷ​ന്‍ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം അ​ഞ്ചി​ന്
Friday, October 2, 2020 12:54 AM IST
ഭീ​മ​ന​ടി: കെ​എ​സ്ഇ​ബി ഭീ​മ​ന​ടി ഇ​ല​ക്‌​ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ല്ലോ​മ്പു​ഴ സെ​ക്ഷ​ന്‍ ഓ​ഫീ​സി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ഞ്ചി​ന് രാ​വി​ലെ 11 ന് ​നി​ര്‍​വ​ഹി​ക്കും.
വൈ​ദ്യു​തി മു​ന്തി എം. ​എം. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ​ന്യു​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്യും. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ജി.​സി. ബ​ഷീ​ര്‍, ക​ള​ക്ട​ര്‍ ഡോ.​ഡി.​സ​ജി​ത്ബാ​ബു, കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​എ​സ്. പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.