രോഗബാധിതരേക്കാൾ ഇരട്ടി രോഗമുക്തർ
Tuesday, October 20, 2020 12:54 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 120 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 107 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യും ഏ​ഴു പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും ആ​റു പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 303 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: പു​ല്ലൂ​ര്‍-​പെ​രി​യ-14, നീ​ലേ​ശ്വ​രം-13, കാ​ഞ്ഞ​ങ്ങാ​ട്-12, അ​ജാ​നൂ​ര്‍-11, ചെ​ങ്ക​ള-10, കാ​സ​ര്‍​ഗോ​ഡ്-​എ​ട്ട്, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, മ​ടി​ക്കൈ-​ഏ​ഴ്, പ​ള്ളി​ക്ക​ര, മ​ധൂ​ര്‍-​അ​ഞ്ച്, തൃ​ക്ക​രി​പ്പൂ​ര്‍, ചെ​മ്മ​നാ​ട്-​നാ​ല്, കോ​ടോം-​ബേ​ളൂ​ര്‍, ഉ​ദു​മ, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍-​മൂ​ന്ന്, പി​ലി​ക്കോ​ട്-​ര​ണ്ട്, വെ​സ്റ്റ് എ​ളേ​രി, ക​യ്യൂ​ര്‍-​ചീ​മേ​നി, വ​ലി​യ​പ​റ​മ്പ, പ​ട​ന്ന, ബ​ദി​യ​ഡു​ക്ക, കു​മ്പ​ള, മം​ഗ​ല്‍​പ്പാ​ടി, പൈ​വ​ളി​ഗെ, പു​ത്തി​ഗെ-​ഒ​ന്ന്.
ഇ​തോ​ടെ ഇ​ത് വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 16,745 ആ​യി. 3,107 പേ​രാ​ണ് നി​ല​വി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 2,370 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.
വീ​ടു​ക​ളി​ല്‍ 3,698 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 908 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4,606 പേ​രാ​ണ്. പു​തി​യ​താ​യി 72 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യ​ട​ക്കം പു​തി​യ​താ​യി 218 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 110 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 335 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി.
251 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും 228 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.