ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ള്‍ നി​ക​ത്താ​ന്‍ വീ​ണ്ടും ടെ​ന്‍​ഡ​ര്‍; എ​സ്റ്റി​മേ​റ്റ് തു​ക ഇ​ര​ട്ടി
Wednesday, October 21, 2020 1:00 AM IST
നീ​ലേ​ശ്വ​രം: ദേ​ശീ​യ​പാ​ത​യി​ല്‍ പ​ട​ന്ന​ക്കാ​ട് മേ​ല്‍​പ്പാ​ല​ത്തി​ലും ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യു​ള്ള കു​ഴി​ക​ള്‍ നി​ക​ത്താ​ന്‍ 27 ല​ക്ഷം രൂ​പ​യു​ടെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി. ഇ​തേ കു​ഴി​ക​ള​ട​ക്കാ​ന്‍ നേ​ര​ത്തെ 12 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റാ​ണ് ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ഇ​തി​നാ​യി മൂ​ന്ന് ത​വ​ണ ടെ​ന്‍​ഡ​ര്‍ വി​ളി​ച്ചി​ട്ടും ന​ഷ്ട​മാ​ണെ​ന്ന് വി​ല​യി​രു​ത്തി ക​രാ​റു​കാ​ര്‍ പി​ന്നോ​ട്ട​ടി​ക്കു​ക​യാ​യി​രു​ന്നു. പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം താ​മ​സി​യാ​തെ പു​തി​യ ടെ​ന്‍​ഡ​ര്‍ വി​ളി​ക്കും.
ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി നി​ര്‍​ദേ​ശ പ്ര​കാ​രം അ​സി. എ​ന്‍​ജി​നി​യ​ര്‍ ജോ​ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യ​ത്. ഇ​വി​ടെ കു​ഴി​ക​ളി​ല്‍ വീ​ണ് നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.