ജി​ല്ലാ ക​ള​ക്ട​റു​ടെ പേ​രി​ല്‍ വ്യാ​ജ ഇ-​മെ​യി​ല്‍ സ​ന്ദേ​ശം
Thursday, October 22, 2020 12:40 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു​വി​ന്‍റെ പേ​രി​ല്‍ വ്യാ​ജ ഇ-​മെ​യി​ല്‍ സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്നു. ഇ-​മെ​യി​ലി​ലൂ​ടെ​യാ​ണ് സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന​ത്. 5,000 രൂ​പ വീ​തം വി​ല​മ​തി​ക്കു​ന്ന നാ​ല് ആ​മ​സോ​ണ്‍ ഇ-​കാ​ര്‍​ഡ് വാ​ങ്ങി​യി​ട്ട് [email protected] എ​ന്ന ഇ-​മെ​യി​ലി​ലേ​ക്ക് ക​ള​ക്ട​റു​ടെ പേ​രി​ല്‍ അ​യ​ക്ക​ണ​മെ​ന്ന വ്യാ​ജ​സ​ന്ദേ​ശ​മാ​ണ് ജി​ല്ലാ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ മെ​യി​ലി​ലേ​ക്ക് ല​ഭി​ച്ച​ത്. ക​ള​ക്ട​ര്‍ സ്വ​ന്തം ഐ​പാ​ഡി​ല്‍ നി​ന്നാ​ണ് അ​യ​ക്കു​ന്ന​ത് എ​ന്നാ​ണ് സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്ന​ത്[email protected] എ​ന്ന മെ​യി​ലി​ല്‍ നി​ന്നാ​ണ് സ​ന്ദേ​ശം ല​ഭി​ക്കു​ന്ന​ത്. ഇ​ത് വ്യാ​ജ​മാ​ണെ​ന്നും ഇ​തി​ല്‍ വ​ഞ്ചി​ത​രാ​ക​രു​തെ​ന്നും ഡി. ​സ​ജി​ത്ബാ​ബു അ​റി​യി​ച്ചു.