കോ​വി​ഡ് ബാ​ധി​ച്ച് അ​ഞ്ചു​പേ​ര്‍ കൂ​ടി മ​രി​ച്ചു
Thursday, October 22, 2020 9:51 PM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഞ്ചു​പേ​ര്‍ കൂ​ടി മ​രി​ച്ചു. കു​മ്പ​ള​യി​ലെ വ്യാ​പാ​രി ബം​ബ്രാ​ണ ക​ക്ക​ള​യി​ലെ കെ.​ബി. യൂ​സ​ഫ് (55), ബം​ബ്രാ​ണ സ്വ​ദേ​ശി മൊ​യ്തു (45), അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ സി. ​അ​ബ്ദു​ല്‍​റ​ഹ്മാ​ന്‍ (76), കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ചോ​മു (63), പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ റു​ഖി​യ (51) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
കു​മ്പ​ള-​ബ​ദി​യ​ടു​ക്ക റോ​ഡി​ലെ സി​റ്റി ഇ​ല​ക്ട്രി​ക്ക​ല്‍​സ് ഉ​ട​മ​യാ​യ യൂ​സ​ഫി​നെ മൂ​ന്ന് ദി​വ​സം മു​മ്പ് പ​നി ബാ​ധി​ച്ച് കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് പി​ന്നീ​ട് മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി​രു​ന്നു. ഭാ​ര്യ: മൈ​മൂ​ന. മ​ക്ക​ള്‍: ഇ​ര്‍​ഫാ​ന, ഫ​വാ​സ്, ഫ​ര്‍​ഷാ​ന, ഫാ​യി​സ്, അ​ബ്ദു​ല്ല. മ​രു​മ​ക്ക​ള്‍: ഹാ​രി​സ് (നാ​ര​മ്പാ​ടി), ജ​ലീ​ല്‍ (ആ​രി​ക്കാ​ടി).

കാ​സ​ര്‍​ഗോ​ട്ടെ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന മൊ​യ്തു​വി​നെ 15 ദി​വ​സം മു​മ്പാ​ണ് പ​നി​യെ തു​ട​ര്‍​ന്ന് മം​ഗ​ളൂ​രൂ​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഭാ​ര്യ: താ​ഹി​റ. മ​ക്ക​ള്‍: സി​ദ്ദി​ഖ്, മു​ഫീ​ദ, മു​ര്‍​ഷി​ദ, അ​ന​സ്, പ​രേ​ത​നാ​യ മി​ഥി​ലാ​ജ്. പ്ര​വാ​സി​യാ​യി​രു​ന്ന സി. ​അ​ബ്ദു​ല്‍​റ​ഹ്മാ​ന്‍ ചി​ത്താ​രി സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: കു​ഞ്ഞാ​മി​ന. മ​ക്ക​ള്‍: ഷാ​ഫി, മു​നീ​ര്‍, റാ​ബി​യ, ഫൗ​സി​യ, ഹാ​ജ​റ, സാ​ജി​ദ, ഷ​ബാ​ന. മ​രു​മ​ക്ക​ള്‍: ഫാ​ത്തി​മ, ന​ജ്മ, ഹ​മീ​ദ്, ഷ​ഫീ​ഖ്, അ​സീ​സ്, ന​സീ​ര്‍, പ​രേ​ത​നാ​യ ഹ​സൈ​നാ​ര്‍. ബേ​ത്തൂ​ര്‍​പാ​റ കോ​മാ​ളി​യി​ലെ പ​രേ​ത​നാ​യ ചെ​മ്പ​ന്‍റെ ഭാ​ര്യ​യാ​ണ് ചോ​മു. മ​ക്ക​ള്‍: ത​ങ്ക​മ​ണി, രാ​ജ​ന്‍, ശ​ശി​കു​മാ​ര്‍, രാ​ധ, പ​രേ​ത​നാ​യ സു​രേ​ന്ദ്ര​ന്‍. മ​രു​മ​ക്ക​ള്‍: ശ​ശി (കു​ണ്ടം​കു​ഴി), മി​നി, സി​ന്ധു, ഗോ​പാ​ല​ന്‍ (വെ​ള്ള​രി​ക്കു​ണ്ട്).