കട്ടപ്പുറത്തെ ബസിലിരുന്ന് ഇനി ഫുഡ് അടിക്കാം
Friday, October 23, 2020 1:01 AM IST
കാ​സ​ര്‍​ഗോ​ഡ്: പ​ഴ​കി​പ്പൊ​ളി​ഞ്ഞ ബ​സി​ല്‍ ത​ട്ടു​ക​ട തു​ട​ങ്ങാ​ന്‍ 'ഈ ​പ​റ​ക്കും​ത​ളി​ക' സി​നി​മ​യി​ലെ ദി​ലീ​പ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ സ്വ​പ്‌​നം ഒ​ടു​വി​ല്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു. കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം പ​ഴ​കി​പ്പൊ​ളി​ഞ്ഞ ബ​സു​ക​ള്‍ സ്വ​ന്ത​മാ​യു​ള്ള കെ​എ​സ്ആ​ര്‍​ടി​സി മി​ല്‍​മ​യു​മാ​യി കൈ​കോ​ര്‍​ത്താ​ണ് വി​വി​ധ ഡി​പ്പോ​ക​ളി​ല്‍ ക​ട്ട​പ്പു​റ​ത്താ​യ ബ​സു​ക​ളി​ല്‍ ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ തു​ട​ങ്ങു​ന്ന​ത്.

മി​ല്‍​മ​യു​ടെ ഫു​ഡ് ഓ​ണ്‍ ട്ര​ക്ക് എ​ന്നു പേ​രി​ട്ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ബ​സു​ക​ളു​ടെ ഉ​ള്‍​വ​ശം ചെ​റു​താ​യി രൂ​പ​മാ​റ്റം വ​രു​ത്തി മ​നോ​ഹ​ര​മാ​യ ചി​ത്ര​പ്പ​ണി​ക​ളു​ള്‍​പ്പെ​ടെ വ​ര​ച്ചു​ചേ​ര്‍​ത്താ​ണ് ഫു​ഡ് ട്ര​ക്കു​ക​ള്‍ ഒ​രു​ക്കു​ക. നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ള്‍​ക്ക് അ​ക​ത്തി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും. മി​ല്‍​മ​യു​ടെ എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​കും.​

ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഏ​ജ​ന്‍​സി​ക​ള്‍​ക്കാ​യി​രി​ക്കും ഫു​ഡ് ട്ര​ക്കി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല.പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് പ​ദ്ധ​തി ആ​ദ്യം പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി​യ​ത്. അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ഡി​പ്പോ​യി​ല്‍ ഫു​ഡ് ട്ര​ക്കാ​യി മാ​റ്റു​ന്ന ബ​സി​ന്‍റെ മി​നു​ക്കു​പ​ണി​ക​ള്‍ കോ​ഴി​ക്കോ​ട്ടെ റീ​ജ​ണ​ല്‍ വ​ര്‍​ക്ക് ഷോ​പ്പി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. അ​ധി​കം താ​മ​സി​യാ​തെ കാ​സ​ര്‍​ഗോ​ഡു​കാ​ര്‍​ക്കും ക​ട്ട​പ്പു​റ​ത്തെ ബ​സി​ലി​രു​ന്ന് ഫു​ഡ​ടി​ക്കാ​നാ​കും.