കോ​വി​ഡ് ആ​ശു​പ​ത്രി​യു​ടെ ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണം ക​ണ്‍​സ​ള്‍​ട്ട​ന്‍​സി ക​മ്മീ​ഷ​ന്‍ കി​ട്ടാ​ത്ത​ത്: കെ. ​നീ​ല​ക​ണ്ഠ​ന്‍
Saturday, October 24, 2020 12:45 AM IST
കാ​സ​ര്‍​ഗോ​ഡ്: ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ കാ​രു​ണ്യം കൊ​ണ്ട് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് കേ​ര​ള സ​ര്‍​ക്കാ​രി​ന് കൈ​മാ​റി​യ കോ​വി​ഡ് ആ​ശു​പ​ത്രി​യു​ടെ ഇ​പ്പോ​ഴ​ത്തെ ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണം സ​ര്‍​ക്കാ​രി​ന് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി ക​മ്മീ​ഷ​ന്‍ ല​ഭി​ക്കാ​ത്ത​താ​ണെ​ന്ന് ജ​ന​ശ്രീ മി​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​നീ​ല​ക​ണ്ഠ​ന്‍. കോ​വി​ഡ് ആ​ശു​പ​ത്രി ഇ​തു​വ​രെ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തി​നെ​തി​രേ ജ​ന​ശ്രീ മി​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഈ ​സൗ​ക​ര്യം വി​നി​യോ​ഗി​ക്കാ​തെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ നി​ത്യേ​ന ചി​കി​ത്സ തേ​ടി​യി​രു​ന്ന നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ജ​ന​ശ്രീ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ അ​ച്ചേ​രി ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​ശ്രീ മി​ഷ​ന്‍ സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, എം. ​രാ​ജീ​വ​ന്‍ ന​മ്പ്യാ​ര്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഖാ​ലി​ദ്, സി. ​അ​ശോ​ക് കു​മാ​ര്‍, പി.​കെ. ജി​തേ​ഷ് ബാ​ബു, കെ. ​പു​രു​ഷോ​ത്ത​മ​ന്‍, സി. ​ഭാ​സ്‌​ക​ര​ന്‍ ചെ​റു​വ​ത്തൂ​ര്‍, വി.​കെ. മു​കു​ന്ദ​ന്‍, മ​നാ​ഫ് നു​ള്ളി​പ്പാ​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.