കോ​വി​ഡ്: കാസർഗോഡ് ജില്ലയിൽ ര​ണ്ടു​പേ​ര്‍ കൂ​ടി മ​രി​ച്ചു
Monday, October 26, 2020 10:26 PM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​പേ​ര്‍ കൂ​ടി മ​രി​ച്ചു. റി​ട്ട. ബി​എ​സ്എ​ന്‍​എ​ല്‍ സൂ​പ്ര​ണ്ട് ബ​ദി​യ​ടു​ക്ക മൗ​വാ​ര്‍ പെ​രി​ഞ്ചെ​യി​ലെ ഗു​രു​വ (73), വി​ദ്യാ​ന​ഗ​ര്‍ പ​ടു​വ​ടു​ക്ക​ത്തെ ന​ബീ​സ (64) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 18 നാ​ണ് പ​നി​യെത്തു​ട​ര്‍​ന്ന് ഗു​രു​വ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​യ​ല്‍​ക്കാ​ര​നാ​യ ഒ​രു ബ​ന്ധു​വും അ​ഞ്ചു ദി​വ​സം മു​മ്പ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. ഭാ​ര്യ: ല​ളി​ത. മ​ക്ക​ള്‍: രാ​ജേ​ന്ദ്ര, രാ​ഘ​വേ​ന്ദ്ര, രാ​ഘ​വ.
പ​രേ​ത​നാ​യ അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍റെ ഭാ​ര്യ​യാ​യ ന​ബീ​സ​യെ ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച ത​ള​ങ്ക​ര​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി​രു​ന്നു. മ​ക്ക​ള്‍: മു​ഹ​മ്മ​ദ്, അ​ഷ്‌​റ​ഫ്, സു​ഹ്‌​റ, ആ​യി​ഷ, ഖ​ദീ​ജ, മൈ​മൂ​ന, ഫ​ര്‍​സ, അ​സീ​സ്. മ​രു​മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ആ​രി​ഫ്, അ​ബ്ദു​ല്‍ റ​ഷീ​ദ്, മു​നീ​ര്‍, ല​ത്തീ​ഫ്, ഫ​സ​ല്‍, ജ​സീ​റ, ഫാ​ത്തി​മ.