യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ ന​ശി​പ്പി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധം
Monday, November 23, 2020 12:19 AM IST
മാ​ലോം: ബ​ളാ​ല്‍, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ള്‍ അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന നാ​ട്ട​ക്ക​ല്ലി​ല്‍ സ്ഥാ​പി​ച്ച യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ ന​ശി​പ്പി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.
ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി ജെ​സി ചാ​ക്കോ​യു​ടെ​യും വെ​സ്റ്റ് എ​ളേ​രി ഏ​ഴാം വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി ത​ങ്ക​ച്ച​ന്‍റെ​യും പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ളാ​ണ് രാ​ത്രി​യി​ല്‍ ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്.
പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് എ​ന്‍.​ടി. വി​ന്‍​സ​ന്‍റ്, ടി.​കെ. എ​വു​ജി​ന്‍, സി​ബി​ച്ച​ന്‍ പു​ളി​ങ്കാ​ല, ഗി​രീ​ഷ് വ​ട്ട​ക്കാ​ട്ട്, ബി​ജു ചു​ണ്ട​ക്കാ​ട്ട്, ജോ​ബി​റ്റ് ജോ​സ്, സോ​മേ​ഷ്, വി​നീ​ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.