പ്ര​ചാ​ര​ണ​ത്തി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണം
Friday, November 27, 2020 12:42 AM IST
കാ​സ​ർ​ഗോ​ഡ്: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തി​രു​ന്നാ​ല്‍ സ്ഥാ​നാ​ര്‍​ഥി​ക്കും പ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മെ​തി​രേ പ​ക​ര്‍​ച്ച​വ്യാ​ധി​നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി നൂ​റി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ല. കു​ടും​ബ​യോ​ഗ​ങ്ങ​ളി​ല്‍ ഇ​രു​പ​തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ പാ​ടി​ല്ല. വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ച് വീ​ടു​ക​ള്‍ ക​യ​റു​മ്പോ​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. സ്ഥാ​നാ​ര്‍​ഥി ഉ​ള്‍​പ്പ​ടെ പ​ര​മാ​വ​ധി അ​ഞ്ചു പേ​ര്‍​ക്ക് മാ​ത്ര​മേ ഭ​വ​ന സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​വൂ. മാ​സ്‌​ക് കൃ​ത്യ​മാ​യി ധ​രി​ക്ക​ണം. ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ണം, സാ​നി​റ്റൈസ​ര്‍ ഉ​പ​യോ​ഗി​ച്ച് കൈ​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്ക​ണം അ​ല്ലെ​ങ്കി​ല്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ ​ക​ഴു​ക​ണം എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ചാ​ല്‍ പോ​ലീ​സ് പ​ക​ര്‍​ച്ച​വ്യാ​ധി​നി​യ​ന്ത്ര​ണ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ല്‍​പ പ​റ​ഞ്ഞു.