കൈവിടല്ലേ പ്രതിരോധം
Friday, November 27, 2020 12:42 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​ന്‍ ജി​ല്ലാ​ത​ല കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ താ​ഴെ പ​റ​യു​ന്ന പ്ര​കാ​രം കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കും.
ഹോ​ട്ട​ലു​ക​ള്‍ രാ​ത്രി ഒ​മ്പ​തു​വ​രെ
ജി​ല്ല​യി​ല്‍ ഹോ​ട്ട​ലു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം രാ​ത്രി ഒ​മ്പ​ത് വ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കു. രാ​ത്രി 11 വ​രെ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഹോ​ട്ട​ല്‍ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യി​ലാ​ണ് കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് സ​മ​യം നീ​ട്ടാ​നാ​വി​ല്ലെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ച​ത്.
ത​ട്ടു​ക​ട​ക​ളി​ല്‍ പാ​ഴ്‌​സ​ല്‍ മാ​ത്രം
ത​ട്ടു​ക​ട​ക​ള്‍​ക്ക് വൈ​കു​ന്നേ​രം വ​രെ പ്ര​വ​ര്‍​ത്തി​ക്കാം. എ​ന്നാ​ല്‍ പാ​ഴ്‌​സ​ല്‍ മാ​ത്ര​മേ വി​ത​ര​ണം ചെ​യ്യാ​ന്‍ അ​നു​മ​തി​യു​ള്ളൂ. ത​ട്ടു​ക​ട​ക​ള്‍​ക്ക് സ​മീ​പം നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പാ​ടി​ല്ല. നി​യ​മ വി​രു​ദ്ധ​മാ​യ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ള്‍ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കും.
ത​ട്ടു​ക​ട​ക​ള്‍ നി​യ​മം ലം​ഘ​നം തു​ട​ര്‍​ന്നാ​ല്‍ ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​ന് മാ​ഷ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ അ​ധ്യാ​പ​ക​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​തി​നാ​വ​ശ്യ​മാ​യ പോ​ലീ​സ്, റ​വ​ന്യു വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​വും ല​ഭ്യ​മാ​ക്കും.
ക​ട​ക​ളി​ൽ ഗ്ലൗ​സും മാ​സ്‌​കും
ഹോ​ട്ട​ലു​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും ഉ​ള്‍​പ്പ​ടെ എ​ല്ലാ ക​ട​ക​ളി​ലും ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും ഗ്ലൗ​സും മാ​സ്‌​കും ധ​രി​ക്ക​ണം. ഇ​തു പ​രി​ശോ​ധി​ക്കാ​ന്‍ മാ​ഷ് പ​ദ്ധ​തി​യി​ലെ അ​ധ്യാ​പ​ക​രെ നി​യോ​ഗി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത​ണ നി​യ​മ​പ്ര​കാ​രം ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.
‘അ​തി​ഥി’​ക​ള്‍ക്ക് ക്വാ​റ​ന്‍റൈ​ന്‍
മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ജി​ല്ല​യി​ല്‍ എ​ത്തി​തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ജി​ല്ല​യി​ല്‍ വ​ന്നാ​ല്‍ ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങി തൊ​ഴി​ലെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കൂ. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രു​ന്ന ക​രാ​റു​കാ​ര്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റെ​ടു​ക്ക​ണം. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ന്‍ ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ഒ​രാ​ഴ്ച​യ്ക്ക​കം ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം.
ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് മുന്പ്
ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു വ​രു​ന്ന​വ​രും കൂ​ടെ വ​രു​ന്ന​വ​രും ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ടെ​സ്റ്റ് ഗ്രൗ​ണ്ടി​ന് സ​മീ​പം സൗ​ജ​ന്യ ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ന് ആ​രോ​ഗ്യ​വ​കു​പ്പ് സൗ​ക​ര്യം ഒ​രു​ക്കും. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ജി​ല്ല​യി​ല്‍ കൂ​ട്ടി​യി​ട്ടു​ണ്ട്. പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​ഞ്ഞി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ പേ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
ക​ളി​ക്കുന്പോഴും വേണം മാസ്ക്
തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ക​ളി​ക്കു​ന്ന​തി​നും ട​ര്‍​ഫ് ഗ്രൗ​ണ്ടി​ല്‍ ക​ളി​ക​ള്‍​ക്കും കാ​ണി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഇ​രു​പ​തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പാ​ടി​ല്ല. വാ​ര്‍​ഡു​ക​ളി​ലെ മാ​ഷ് പ​ദ്ധ​തി​യു​ടെ ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​ര്‍ ക​ളി​സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ക്കും.
തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ക​ളി​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. ക​ളി കാ​ണാ​ന്‍ ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കും. അ​തി​നാ​ല്‍ ഇ​രു​പ​തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ക​ളി​സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല. ക​ളി​ക്കു​മ്പോ​ഴും മാ​സ്‌​ക് ധ​രി​ക്ക​ണം. വി​വാ​ഹ​ത്തി​ന് പ​ര​മാ​വ​ധി 50 ആ​ളു​ക​ള്‍​ക്കാ​ണ് അ​നു​മ​തി. വി​വി​ധ ച​ട​ങ്ങു​ക​ള്‍ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ രേ​ഖാ​മൂ​ലം അ​റി​യി​ച്ച​തി​നു ശേ​ഷം ന​ട​ത്ത​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ബീ​ച്ചു​ക​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ കൂ​ട്ടം കൂ​ടു​ന്ന​തും അ​നു​വ​ദി​ക്കി​ല്ല.