സ്ഥാ​പ​ക​ദി​നം ആ​ച​രി​ച്ചു
Friday, November 27, 2020 12:43 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​ഓ​ള്‍ കേ​ര​ള വീ​ല്‍​ചെ​യ​ര്‍ റൈ​റ്റ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ നാ​ലാം വാ​ര്‍​ഷി​കം കാ​ഞ്ഞ​ങ്ങാ​ട് പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ആ​ഘോ​ഷി​ച്ചു. എ​ല്ലാ ത​ല​ങ്ങ​ളി​ലു​മു​ള്ള ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ക​സ​ന ക​മ്മി​റ്റി​ക​ളി​ല്‍ ഭി​ന്ന​ശേ​ഷി​ക്ക​രെ ഉ​ള്‍​പ്പെ​ടു​ത്തു​ക. ഇ​തി​ല്‍ വീ​ല്‍​ചെ​യ​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​വ​രു​ടെ പ്ര​തി​നി​ധി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തു​ക,ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ ഭി​ന്ന​ശേ​ഷി ഗ്രാ​മ/​വാ​ര്‍​ഡ് സ​ഭ​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഒ​രു അ​ല​വ​ന്‍​സ് മാ​സം തോ​റും നീ​ക്കി​വ​യ്ക്കു​ക, കൂ​ടു​ത​ല്‍ ശാ​രീ​രി​ക പ​രി​മി​തി​യു​ള​ള ഭി​ന്ന​ശേ​ഷി​ക്കാ​രെ പ​രി​ച​രി​ക്കു​ന്ന ആ​ശ്വാ​സ​കി​ര​ണം തു​ക വ​ര്‍​ധി​പ്പി​ക്കു​ക അ​വ​രു​ടെ ആ​ശ്വാ​സ തു​ക കു​ടി​ശി​ക വ​രാ​തെ അ​ത് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ക, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ഗേ​ഷ് കൂ​ട്ട​പ്പു​ന്ന പ​താ​ക ഉ​യ​ര്‍​ത്തി. സം​ഘ​ട​ന സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് മാ​ളി​യേ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി സു​നി​ല്‍ ബ​ങ്ക​ളം, രാ​മ​ച​ന്ദ്ര​ന്‍ മ​ടു​പ്പി​ല്‍, സു​ധീ​ഷ് ചെ​മ്മ​ട്ടം​വ​യ​ല്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.