സ്‌​ഫോ​ട​ന ശ​ബ്ദ​മു​ണ്ടാ​ക്കി ആ​ന​ക​ളെ തു​ര​ത്താ​ന്‍ പ​ദ്ധ​തി
Friday, November 27, 2020 12:43 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ല​യോ​ര അ​തി​ര്‍​ത്തി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ രൂ​ക്ഷ​മാ​യ കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നു​ള്ള ദൗ​ത്യ​വു​മാ​യി വ​നം​വ​കു​പ്പി​ന്‍റെ റാ​പ്പി​ഡ് റ​സ്‌​പോ​ണ്‍​സ് ടീം ​വീ​ണ്ടും ജി​ല്ല​യി​ലെ​ത്തി. വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യ 20 അം​ഗ സം​ഘ​മാ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്. സം​ഘ​ത്തോ​ടൊ​പ്പം കു​ങ്കി​യാ​ന​ക​ളെ​യും കൊ​ണ്ടു​വ​രു​മെ​ന്ന് നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ എ​ത്തി​ച്ചി​ട്ടി​ല്ല. വ​ലി​യ സ്‌​ഫോ​ട​ന​ശ​ബ്ദ​മു​ണ്ടാ​ക്കി ആ​ന​ക​ളെ തു​ര​ത്താ​നാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
ബോ​വി​ക്കാ​ന​ത്തെ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ല്‍ ടീ​മം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നാ​ണ് പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​ത്. മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഇ​രി​യ​ണ്ണി, കാ​ന​ത്തൂ​ര്‍, നെ​യ്യം​ക​യം, ദേ​ല​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ അ​ഡൂ​ര്‍, പാ​ണ്ടി പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക​യി​ട​ങ്ങ​ളി​ലും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും സം​ഘ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന ഇ​രു​പ​തി​ലേ​റെ ആ​ന​ക​ളെ ഏ​താ​നും ആ​ഴ്ച​ക​ള്‍ കൊ​ണ്ട് ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. തു​ട​ര്‍​ന്നും കാ​ട്ടാ​ന​ശ​ല്യ​മു​ണ്ടാ​യാ​ല്‍ നേ​രി​ടു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സം​ഘം പ​രി​ശീ​ല​ന​വും ന​ല്‍​കും. ക​ഴി​ഞ്ഞ ദി​വ​സം പാ​ണ്ടി​യി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​നു നേ​രെ​യും കാ​ട്ടാ​ന​ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു.