കാസര്‍ഗോഡ്: ജില്ലയില്‍ 96 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി.
സമ്പര്‍ക്കത്തിലൂടെ 87 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ എട്ടുപേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
90 പേര് രോഗമുക്തരായി. കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്ഥാപനം തിരിച്ചുള്ള കണക്ക്: കള്ളാര്‍-16, കാഞ്ഞങ്ങാട്, ബേഡഡുക്ക-എട്ട്, കുറ്റിക്കോല്‍-ഏഴ്, തൃക്കരിപ്പൂര്‍-ആറ്, നീലേശ്വരം, മടിക്കൈ-അഞ്ച്, വെസ്റ്റ് എളേരി, അജാനൂര്‍, ഉദുമ-നാല്, കിനാനൂര്‍-കരിന്തളം, പുല്ലൂര്‍-പെരിയ, കാസര്‍ഗോഡ്, കുമ്പള-മൂന്ന്, കോടോം-ബേളൂര്‍, ചെറുവത്തൂര്‍, പടന്ന-രണ്ട്, ചെമ്മനാട്, ദേലംപാടി, എന്മകജെ, കാറഡുക്ക, മധൂര്‍, മംഗല്‍പ്പാടി, മഞ്ചേശ്വരം, മൊഗ്രാല്‍-പുത്തൂര്‍, മുളിയാര്‍, പൈവളിഗെ, പിലിക്കോട്-ഒന്ന്.
വീടുകളില്‍ 7,063 പേരും സ്ഥാപനങ്ങളില്‍ 480 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7,543 പേരാണ്. പുതിയതായി 401 പേരെ കൂടി നിരീക്ഷണത്തിലാക്കി.
സെന്റിനല്‍ സര്‍വേയടക്കം പുതിയതായി 526 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 171 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.