ഡോ. ​വ​ര്‍​ഗീ​സ് കു​ര്യ​ന്‍ ജ​ന്മ​ശ​താ​ബ്ദി: സ​മ്മാ​ന​ദാ​നം നടത്തി
Monday, November 30, 2020 12:45 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ധ​വ​ള വി​പ്ല​വ​ത്തി​ന്‍റെ പി​താ​വ് ഡോ. ​വ​ര്‍​ഗീ​സ് കു​ര്യ​ന്‍റെ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മി​ല്‍​മ മ​ല​ബാ​ര്‍ മേ​ഖ​ല യൂ​ണി​യ​ന്‍ സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.
"ഇ​ന്ത്യ​ന്‍ സാ​മ്പ​ത്തി​ക രം​ഗ​ത്ത് ക്ഷീ​ര​മേ​ഖ​ല​യു​ടെ പ​ങ്ക്' എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ എം.​ജി. ദേ​വി​ക, ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​യ ശ്വേ​ത, ഹ​രി​പ്രി​യ എ​ന്നി​വ​ര്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡും സ​ര്‍​ട്ടി​ഫി​ക്ക​റ്റും മി​ല്‍​മ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ളും സ​മ്മാ​നി​ച്ചു. മാ​വു​ങ്കാ​ലി​ലെ മി​ല്‍​മ കാ​സ​ര്‍​ഗോ​ഡ് ഡ​യ​റി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ല​ബാ​ര്‍ മേ​ഖ​ല യൂ​ണി​യ​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​എം. വി​ജ​യ​കു​മാ​ര്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. മേ​ഖ​ല യൂ​ണി​യ​ന്‍ ഡ​യ​റ​ക്ട​ര്‍ പി.​പി. നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​യ​റി മാ​നേ​ജ​ര്‍ കെ.​എ​സ്. ഗോ​പി, വി​വി​ധ യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ളാ​യ സി. ​രാ​ഘ​വ​ന്‍, വി.​എ​സ്. ശി​വ​രാ​മ​ന്‍ വി.​പി. സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.