വാ​ഹ​നം കെ​ട്ടി​വ​ലി​ച്ച ക​യ​റി​ല്‍ കു​ടു​ങ്ങി ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു
Monday, November 30, 2020 10:41 PM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​ൻ​ജി​ന്‍ ത​ക​രാ​ര്‍ മൂ​ലം വ​ഴി​യി​ല്‍ കി​ട​ന്ന വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ കെ​ട്ടി​വ​ലി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ക​യ​റി​ല്‍ കു​ടു​ങ്ങി ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ഇ​ല​ക്ട്രീ​ഷ്യ​നാ​യി​രു​ന്ന രാ​വ​ണേ​ശ്വ​രം രാ​ജീ​വ് കോ​ള​നി​യി​ലെ ര​തീ​ഷ് (35) ആ​ണ് മ​രി​ച്ച​ത്. നോ​ര്‍​ത്ത് കോ​ട്ട​ച്ചേ​രി ഇ​ഖ്ബാ​ല്‍ ജം​ഗ്ഷ​നി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ടം.

പാ​ഴ്‌​വ​സ്തു​ക്ക​ള്‍ ക​യ​റ്റി​യ ഗു​ഡ്‌​സ് ഓ​ട്ടോ​യാ​ണ് വ​ഴി​യി​ല്‍ നി​ന്നു​പോ​യ​ത്. ഇ​തി​നെ നീ​ള​മു​ള്ള പ്ലാ​സ്റ്റി​ക് ക​യ​ര്‍ ഉ​പ​യോ​ഗി​ച്ച് മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി ബ​ന്ധി​പ്പി​ച്ച് കെ​ട്ടി​വ​ലി​ച്ചു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഇ​ഖ്ബാ​ല്‍ ജം​ഗ്ഷ​നി​ലെ ടി-​വ​ള​വി​ല്‍ ആ​ദ്യ വാ​ഹ​നം കൊ​ള​വ​യ​ല്‍ റോ​ഡി​ലേ​ക്ക് തി​രി​ഞ്ഞ​പ്പോ​ള്‍ തൊ​ട്ടു​പി​ന്നി​ലു​ണ്ടാ​യി​രു​ന്ന ര​തീ​ഷ് ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ ക​യ​റു​ള്ള​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​തെ ബൈ​ക്ക് മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​യ​ര്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി​യ ര​തീ​ഷ് റോ​ഡി​ല്‍ ത​ല​യ​ടി​ച്ചു​വീ​ണു. ബൈ​ക്ക് മീ​റ്റ​റു​ക​ളോ​ളം ദൂ​രേ​ക്കു തെ​റി​ച്ചു പോ​യി. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ യു​വാ​വി​നെ തൊ​ട്ട​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ഴു​ത്തി​ല്‍ പ്ലാ​സ്റ്റി​ക് ക​യ​ര്‍ കു​രു​ങ്ങി​യ ഭാ​ഗ​ത്ത് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ് ര​ക്തം വാ​ര്‍​ന്നു​പോ​യി​രു​ന്നു. പ​രേ​ത​നാ​യ ഗു​രു​ദേ​വ​ന്‍റെ​യും സു​മ​തി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സ​വി​ത. മ​ക്ക​ള്‍: നി​മി​ഷ, നി​ധീ​ഷ്. സ​ഹോ​ദ​രി: മ​ല്ലി​ക.