ജി​ല്ല​യി​ൽ 808 എ​ച്ച്ഐ​വി ബാ​ധി​ത​ർ
Tuesday, December 1, 2020 1:06 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ നി​ല​വി​ൽ 808 എ​ച്ച്ഐ​വി രോ​ഗ​ബാ​ധി​ത​ർ. ഇ​തി​ൽ 405 പേ​ർ സ്ത്രീ​ക​ളും 373 പേ​ർ പു​രു​ഷ​ന്മാ​രും 14 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 16 പേ​ർ പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. എ​യ്ഡ്‌​സ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഏ​ഴു ജ്യോ​തി​സ് കേ​ന്ദ്ര​ങ്ങ​ളും (ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കൗ​ൺ​സി​ലിം​ഗ് ആ​ൻ​ഡ് ടെ​സ്റ്റിം​ഗ് സെ​ന്‍റ​ർ), ഒ​ന്പ​ത് ഫെ​സി​ലി​റ്റേ​റ്റ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കൗ​ൺ​സി​ലിം​ഗ് ആ​ൻ​ഡ് ടെ​സ്റ്റിം​ഗ് സെ​ന്റ​ർ, കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ​ശു​പ​ത്രി​യി​ൽ എ​സ്ടി​ഐ (ലൈം​ഗി​ക രോ​ഗ ചി​കി​ത്സ കേ​ന്ദ്ര​വും), എ​ച്ച്ഐ​വി രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി കാ​സ​ർ​ഗോ​ഡ് ജ​ന​റ​ലാ​ശു​പ​ത്രി​യി​ൽ ഉ​ഷ​സ് (എ​ആ​ർ​ടി സെ​ൻ​റ്റ​റും) പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. പ​രി​ശോ​ധ​ന, എ​ആ​ർ​ടി ചി​കി​ത്സ എ​ന്നി​വ തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കി വ​രു​ന്ന​ത്.
കൂ​ടാ​തെ ഒ​രു കു​ട്ടി​പോ​ലും എ​ച്ച്.​ഐ.​വി ബാ​ധി​ത​നാ​യി ജ​നി​ക്ക​രു​തെ​ന്ന ല​ക്ഷ്യ​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ ഗ​ർ​ഭി​ണി​ക​ളും അ​വ​രു​ടെ ഗ​ർ​ഭ​കാ​ല​ത്തി​ന്‍റെ ആ​ദ്യ മൂ​ന്നു​മാ​സ കാ​ല​യ​ള​വി​നി​ട​യി​ൽ എ​ച്ച്ഐ​വി പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​കു​ക​യും എ​ച്ച്ഐ​വി പോ​സി​റ്റീ​വ് ആ​കു​ക​യാ​ണെ​ങ്കി​ൽ ഉ​ട​ൻ ത​ന്നെ എ​ആ​ർ​ടി ചി​കി​ത്സ​ക്ക് വി​ധേ​യ​മാ​യി എ​ച്ച്ഐ​വി അ​ണു​ബാ​ധ​യി​ൽ നി​ന്ന് ഗ​ർ​ഭ​സ്ഥ ശി​ശു​വി​നെ ര​ക്ഷി​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. ഇ​തി​നാ​യി ജി​ല്ല​യി​ലൂ​ടെ സ​ർ​ക്കാ​ർ -സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്ക് സൗ​ജ​ന്യ എ​ച്ച്ഐ​വി പ​രി​ശോ​ധ​ന​യ്ക്കു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ എ​ച്ച്ഐ​വി രോ​ഗി​ക​ൾ മ​ര​ണ​പ്പെ​ടു​ന്ന​ത് ക്ഷ​യ​രോ​ഗം മൂ​ല​മാ​യ​തി​നാ​ൽ ഒ​രു എ​ച്ച്ഐ​വി ബാ​ധി​ത​ർ​ക്കും ക്ഷ​യ രോ​ഗം ബാ​ധി​ക്കാ​തി​രി​ക്കാ​നാ​യി എ​ച്ച്ഐ​വി സ്റ്റാ​റ്റ​സ് അ​റി​ഞ്ഞ​ത് മു​ത​ൽ ആ​റു​മാ​സ​ക്ക​ല​ത്തേ​ക്ക് ഐ​എ​ൻ​എ​ച്ച് എ​ന്ന ഗു​ളി​ക ക​ഴി​ക്കേ​ണ്ട​താ​ണ്. ഇ​തി​നു​ള്ള സൗ​ക​ര്യ​വും ജി​ല്ല​യി​ലെ എ​ആ​ർ​ടി കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.